ADVERTISEMENT

ഏഴ് കുതിരകളുടെ ചിത്രങ്ങൾ ചുമരിൽ തൂക്കുന്നത് ഭാഗ്യമായാണ് ഫെങ്ഷൂയി കണക്കാക്കുന്നത്. സൂര്യഭഗവാന്റെ തേരിൽ ഏഴ് കുതിരകളാണ് അത് ഏഴു രശ്മികളായും കണ ക്കാക്കുന്നു. വിജയത്തിലേക്കുള്ള പാതയിലെ തടസ്സങ്ങൾ ഇല്ലാതാക്കാൻ കുതിരയുടെ പെയിന്റിങ് സഹായിക്കുന്നു.

7 എന്ന സംഖ്യയക്ക് വലിയ പ്രാധാന്യമാണുള്ളത്. ഏഴ് സ്വരങ്ങൾ, ഏഴ് കടലുകൾ, ഏഴു വർണങ്ങൾ, സപ്തർഷികൾ, സപ്തമാതൃക്കൾ ഒക്കെ ഇവ സൂചിപ്പിക്കുന്നു. സ്വീകരണമുറിയിലും ഡൈനിങ് ഹാളിലും നിങ്ങൾക്ക് ഏഴ് കുതിരകളുടെ ഫൊട്ടോ സൂക്ഷിക്കാം. പൂജാമുറിയിലോ കിടപ്പ് മുറിയിലോ ഇത് വയ്ക്കരുത്. കുതിരകൾക്ക് മുകളിലായി സൂര്യൻ ഉദിച്ചു വരുന്ന ചിത്രമോ ചന്ദ്രനുദിച്ചു നിൽക്കുന്ന ചിത്രമോ വയ്ക്കുന്നത് ഉത്തമമാണ്. എന്നാൽ കുതിരകളെ കെട്ടിയിട്ടിരിക്കുന്ന ചിത്രം നല്ലതല്ല. അവയുടെ കഴുത്തിൽ കയറുണ്ടാവാനും പാടില്ല.

വീട്ടിലും ഓഫീസിലുമൊക്കെ ഇത് വയ്ക്കുന്നത് ഗുണകരമാണ്. തെക്കുവശത്ത് വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. അത് സാധിക്കാത്തവർക്ക് വടക്ക് വശത്തോ കിഴക്ക് വശത്തോ വയ്ക്കാം. ഇത് പോസിറ്റീവ് എനർജി നൽകുകയും നെഗറ്റീവ് എനർജിയെ ഒഴിവാക്കുകയും ചെയ്യും. ഒരു കാരണവശാലും ഹിംസ്ര മൃഗങ്ങളുടെ ചിത്രങ്ങൾ ചുമരിൽ തൂക്കാൻ പാടില്ല.

Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

English Summary:

Seven Horses Painting Direction According to Vastu Shastra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com