ADVERTISEMENT

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

 

കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസ്സം, അപകടഭീതി, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. തടസ്സങ്ങള്‍ വന്നു ചേരാം. ധന ഇടപാടുകൾ വളരെ സൂക്ഷിക്കുക. വാക്കുകൾ സൂക്ഷിക്കുക. 

 

 

ഇടവം

(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

 

കാര്യവിജയം, അംഗീകാരം, മത്സരവിജയം, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വിവാഹശ്രമങ്ങൾ വിജയിക്കാം. ചർച്ചകൾ വിജയിക്കാം. 

 

മിഥുനം

(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

 

കാര്യവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. കിട്ടാനുള്ള പണം തിരികെ കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. ചർച്ചകൾ വിജയിക്കാം.  

 

 

കർക്കടകം

(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

 

കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ശരീരസുഖക്കുറവ്, ധനതടസ്സം ഇവ കാണുന്നു. പരീക്ഷയിൽ സുഖകരമല്ലാത്ത അനുഭവങ്ങൾക്കു സാധ്യത കാണുന്നു. മോശമായ സന്ദേശങ്ങൾ ലഭിക്കാം. 

 

ചിങ്ങം

(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

 

കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. 

 

കന്നി

(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

 

കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. 

 

 

തുലാം

(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

 

കാര്യപരാജയം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. സഹപ്രവർത്തകർ ദ്വേഷിക്കാം. വേണ്ടപ്പെട്ടവർ അകലാം. പ്രതികൂലമായ സന്ദേശങ്ങൾ ലഭിക്കാം.

 

വൃശ്ചികം

(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

 

കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. നല്ല സന്ദേശങ്ങൾ ലഭിക്കാം. 

 

 

ധനു

(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

 

കാര്യതടസ്സം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. 

 

 

മകരം

(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

 

കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ വരുമാന മാർഗങ്ങള്‍ തുറന്നു കിട്ടാം. ബിസിനസ്സിൽ ലാഭം വർധിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. 

 

 

കുംഭം

(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

 

കാര്യവിജയം, തൊഴിൽ ലാഭം, പരീക്ഷാവിജയം, മത്സരവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. യാത്രകൾ വിജയിക്കാം. 

 

 

മീനം

(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

 

കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. 

Content Summary :Wednesday / Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com