ADVERTISEMENT

പൂരുരുട്ടാതി

വ്യാപാരവിപണനവിതരണ മേഖലകളില്‍ ക്രമാനുഗതമായ പുരോഗതി പ്രതീക്ഷിച്ചു കൊണ്ടു പ്രവർത്തിക്കുന്നത് ഗുണകരമായിത്തീരും. ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർധിക്കും. ഭൂമി വിൽപനയ്ക്ക് അനുകൂലമായ അവസരങ്ങൾ വന്നു ചേരും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. അധികാരപരിധി വർധിക്കും. സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപിക്കുന്നതു അബദ്ധങ്ങൾക്കു കാരണമാകുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

  

 

ഉത്തൃട്ടാതി

പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സ്വന്തമായി വ്യാപാരവിപണനവിതരണ മേഖലകൾ നടത്തുന്നവർക്കും സമയം അനുകൂലം. ജീവിതനിലവാരം വർധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. കാർഷിക മേഖലയിൽ നിന്ന് ആദായം വർധിക്കുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

 

 

രേവതി

ആരോഗ്യം തൃപ്തികരമായിരിക്കും. കർമമേഖലകളിൽ സാമ്പത്തിക നേട്ടം കൈവരിക്കും. ജീവിതനിലവാരം വർധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ശമ്പളവർധനവും ലഭിക്കും. കുടുംബത്തിൽ സമാധാനം, സ്വസ്ഥത, ദാമ്പത്യസൗഖ്യം എന്നിവ കാണുന്നു. കാർഷികമേഖലകളിൽ പുതിയ ആശയങ്ങൾ കൈവരിക്കുവാനും രേവതി നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു.

Content Summary: Yearly Prediction by Kanippayyur  2023 / Pururuttathi, Uthrattathi, Revathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com