ADVERTISEMENT

അശ്വതി: കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും.

ഭരണി: നിലവിലുള്ളതിന്റെ അനുബന്ധ വ്യാപാരം തുടങ്ങുവാൻ നിർദേശം തേടും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം.

കാർത്തിക: കലാകായിക മത്സരങ്ങളിൽ വിജയിക്കും. വാഹനം മാറ്റി വാങ്ങുവാൻ തീരുമാനിക്കും.

രോഹിണി: പരിശ്രമ സാഫല്യത്താൽ മനസ്സമാധാനമുണ്ടാകും. സാങ്കേതിക കാരണങ്ങളാൽ വിദേശയാത്ര മാറ്റി വയ്ക്കാനിടവരും.

മകയിരം: നല്ല ഉദ്ദേശത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. ആശ്രയിച്ചു വരുന്നവർക്ക് സാന്ത്വനവും അഭയവും നൽകും.

തിരുവാതിര: പിതൃതുല്യനായ ബന്ധുവിനു സാമ്പത്തിക സഹായം നൽകുവാനിടവരും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ടു യാത്രാക്ലേശം അനുഭവപ്പെടും.

പുണർതം: കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ജാമ്യം നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണം.

പൂയം: വാക്‌വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. വിദേശ ബന്ധമുള്ള വ്യാപാരം തുടങ്ങുവാനുള്ള ചർച്ചകളിൽ പങ്കെടുക്കുവാനിടവരും.

ആയില്യം: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. മാതാപിതാക്കളുടെ സാമീപ്യം ആശ്വാസത്തിന് വഴിയൊരുക്കും.

മകം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.

പൂരം: വിശ്വസ്ത സേവനത്തിന് പുരസ്കാരം ലഭിക്കും. വ്യാപാര, വിതരണ മേഖലകളിൽ ഉണർവ് ഉണ്ടാകും.

ഉത്രം: ആസൂത്രിത പദ്ധതികളിൽ പ്രവർത്തന വിജയം കൈവരിക്കും. ആശയങ്ങൾ വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും.

അത്തം: മാതാപിതാക്കളുടെ അനുഗ്രഹത്തോടു കൂടി ചെയ്യുന്നതെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. നീർദോഷ രോഗപീഡകൾ വർധിക്കും.

ചിത്തിര: പുണ്യപ്രവൃത്തികൾക്കും ധർമ പ്രവൃത്തികൾക്കും സഹകരിക്കും. ഭൂമി വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും.

ചോതി: ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ ക്രമീകരണവും പ്രാണായാമവും ശീലിക്കും.

വിശാഖം: പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. വിപണന രംഗം മെച്ചപ്പെടുത്താൻ ഉപദേശം തേടും.

അനിഴം: ഗുരുതുല്യരായവരുടെ വാക്കുകൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും.

തൃക്കേട്ട: പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കാനിടവരും. ഹ്രസ്വകാല സുരക്ഷാ പദ്ധതികളിൽ പണം നിക്ഷേപിക്കും.

മൂലം: സൗഹൃദ സംഭാഷണത്തിൽ പുതിയ പ്രവർത്തന മേഖലകൾ തുടങ്ങുവാനുള്ള ആശയമുദിക്കും. വിമർശനങ്ങളെ അതിജീവിക്കും.

പൂരാടം: സുഹൃത്‌സഹായഗുണത്താൽ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും.

ഉത്രാടം: സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. മത്സരരംഗങ്ങളിൽ വിജയിക്കും.

തിരുവോണം: സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും.

അവിട്ടം: കർമ പഥങ്ങളിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ നിർദേശവും ഉപദേശവും തേടും. കലാകായിക മത്സരങ്ങളിൽ വിജയം കൈവരിക്കും.

ചതയം: പുനരാലോചനയിൽ വിദേശബന്ധമുള്ള വ്യാപാരങ്ങളിൽ നിന്നും വിട്ടു നിൽക്കും. ഇന്റർവ്യൂ, പരീക്ഷ തുടങ്ങിയവയിൽ വിജയിക്കും.

പൂരുരുട്ടാതി: സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാനിടവരും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.

ഉത്തൃട്ടാതി: ഉദ്യോഗത്തിൽ നിന്നും രാജി വയ്ക്കാൻ തീരുമാനിക്കും. ഏറ്റെടുത്ത ദൗത്യം നിർവഹിക്കുവാൻ കൂടുതൽ പ്രയത്നം വേണ്ടിവരും.

രേവതി: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ഭക്ഷണ ക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.

English Summary:

Weekly Star Prediction by Kanippayyur / 2024 July 21 to 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com