ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, ബന്ധുസമാഗമം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. പ്രതീക്ഷകൾ വർധിക്കാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, വാഗ്വാദം, തർക്കം, ഇച്ഛാഭംഗം, നഷ്ടം, ശത്രുശല്യം, അഭിമാനക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. ബുധനാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, സ്ഥാനലാഭം, അനുകൂലസ്ഥലംമാറ്റയോഗം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ആഗ്രഹങ്ങൾ നടക്കാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സുഹൃത്തുക്കൾ അകലാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ആരോഗ്യം, സമ്മാനലാഭം, സുഹൃദ്സമാഗമം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. ബുധനാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, നഷ്ടം, അഭിമാനക്ഷതം ഇവ കാണുന്നു. പ്രതികൂല സന്ദേശങ്ങൾ ലഭിക്കാം. പുതിയ കോഴ്സുകൾക്കുള്ള പ്രവേശന ശ്രമങ്ങൾ പരാജയപ്പെടാം. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, ബന്ധുസമാഗമം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. ബിസിനസിൽ ആദായം വർധിക്കാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാപരാജയം ഇവ കാണുന്നു. ബുധനാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. മേലധികാരികളിൽ നിന്ന് ശകാരം ലഭിക്കാം. സുഹൃത്തുക്കൾ ദ്വേഷിക്കാം. സഹപ്രവർത്തകർ മൂലം വൈഷമ്യങ്ങൾ വന്നു ചേരാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ബുധനാഴ്ച രാത്രി പത്തു മണി വരെ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, അംഗീകാരം, മത്സരവിജയം, ആരോഗ്യം, സുഹൃദ്സമാഗമം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, അവിചാരിത ധനയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ഉല്ലാസയാത്രകൾക്കു സാധ്യത. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. ബുധനാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, ചെലവ്, ധനതടസ്സം, പരീക്ഷാപരാജയം, യാത്രാപരാജയം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം. വേണ്ടപ്പെട്ടവർ അകലാം. പ്രതികൂലസന്ദേശങ്ങൾ ലഭിക്കാം. തടസ്സങ്ങൾ വന്നു ചേരാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ധനതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ആരോഗ്യം, ബന്ധുസമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. യാത്രകൾ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സുഹൃത്തുക്കൾ അകലാം. മേലധികാരിയിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിക്കാം. സഹപ്രവർത്തകർ ദ്വേഷിക്കാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബിസിനസില്‍ അഭിവൃദ്ധി കുറയാം. സുഹൃത്തുക്കൾ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ബുധനാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, മത്സരവിജയം, ശത്രുക്ഷയം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. പുതിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. യാത്രകൾ വിജയിക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, ധനതടസ്സം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. ബുധനാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാപരാജയം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, അംഗീകാരം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, ഉപയോഗസാധനലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):ബുധനാഴ്ച രാത്രി പത്തു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, പരീക്ഷാവിജയം, തൊഴിൽ ലാഭം, ആരോഗ്യം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. സുഖലോലുപ വസ്തുക്കൾ ലഭിക്കാം. ഉല്ലാസയാത്രകൾക്കു സാധ്യത. ഉല്ലാസ നിമിഷങ്ങള്‍ പങ്കിടാം. ബുധനാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, പരീക്ഷാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. പ്രതികൂല സന്ദേശങ്ങൾ ലഭിക്കാം. കൂടിക്കാഴ്ചകളിൽ പരാജയപ്പെടാം. ശനിയാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. നല്ല സന്ദേശങ്ങൾ ലഭിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച രാത്രി പത്തു മണി വരെ പ്രതികൂലം. കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, സാധന നഷ്ടം, അപകടഭീതി, ധനതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, അംഗീകാരം, മത്സരവിജയം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. യാത്രകൾ വിജയിക്കാം.

കുംഭം ‌(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, നഷ്ടം, യാത്രാപരാജയം, സാധന നഷ്ടം ഇവ കാണുന്നു. ബിസിനസിൽ തടസ്സം വന്നു ചേരാം. വേണ്ടപ്പെട്ടവർ വാക്കു പാലിക്കാതിരിക്കാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, മത്സരവിജയം, തൊഴിൽ ലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, വാഗ്വാദം, മനഃപ്രയാസം, നിയമ പരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സർക്കാരിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ ലഭിക്കാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ആരോഗ്യം, സ്ഥാനലാഭം, ഉപയോഗസാധനലാഭം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. സുഖലോലുപ വസ്തുക്കൾ ലഭിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ബുധനാഴ്ച രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം, പരീക്ഷാപരാജയം, യാത്രാപരാജയം, ഉദരവൈഷമ്യം ഇവ കാണുന്നു. പ്രതികൂല സന്ദേശങ്ങൾ ലഭിക്കാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം പരാജയപ്പെടാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com