ADVERTISEMENT

മേടക്കൂർ

അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ,പലവിധ നേട്ടങ്ങൾ ലഭിക്കുന്നതാണ്. ഇഷ്ടഭക്ഷണസമൃദ്ധി, ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്നതാണ്. ബന്ധുസമാഗമം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാനും ഇടയുണ്ട്. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. മേലധികാരിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. കർമരംഗത്ത് സ്ഥാനമാനലാഭം, അനുകൂല സ്ഥലംമാറ്റം, ഉന്നതി എന്നിവ ഉണ്ടാകുന്നതാണ്. സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്താൻ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നല്ല ശ്രദ്ധ വേണ്ടതാണ്. എതിർലിംഗത്തിൽപെട്ടവരും ആയി ഇടപെടുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഉദരസംബന്ധമായ ക്ലേശങ്ങളും നെഞ്ചരിച്ചിൽ പോലുള്ള അസ്വസ്ഥതകളും ഉണ്ടാകാൻ ഇടയുണ്ട്.മഹാദേവന് ധാര, ദേവിക്ക് ഭാഗ്യസൂക്ത അർച്ചന, ഓം നമശിവായ നിത്യവും ജപിക്കുക.

ഇടവക്കൂർ

കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, ആഡംബര വസ്തുക്കൾ ലഭിക്കുവാനും ഇഷ്ടഭക്ഷണ സമൃദ്ധി, നല്ല ആരോഗ്യം, ധാരാളം യാത്രകൾ എന്നിവ ഉണ്ടാകും. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകുമെങ്കിലും നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. കർമരംഗത്തും, വീഴ്ച, ചതവ്, പൊള്ളൽ, മുറിവ് എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ ആകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോയാൽ വിജയം കൊയ്യാനാകും.സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, ഹനുമാൻ ചാലിസ ജപിക്കുകയും, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.

മിഥുനക്കൂർ

മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, കാര്യവിജയം, ധാരാളം യാത്രകൾ, ബന്ധുസമാഗമം എന്നിവ അനുഭവത്തിൽ വരുന്നതാണ്. കർമരംഗത്ത് ഇതുവരെ ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം മാറിക്കിട്ടും. ബിസിനസ് രംഗത്തുള്ളവർക്ക് നേട്ടങ്ങൾ കൊയ്യാനാകും. എന്നാൽ ധനം ഇടപാടുകളിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് ഉണ്ടാകും. ആഡംബര വസ്തുക്കൾ ലഭിക്കുവാൻ ഇടയുണ്ട്. എന്നാൽ ധന ചെലവുകൾ വർധിച്ചു നിൽക്കും. സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകേണ്ടതാണ്. അഭിമാനക്ഷതം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. നേത്രസംബന്ധമായ രോഗങ്ങളോ, നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകളോ ഉണ്ടാകാൻ ഇടയുണ്ട്.ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം സമർപ്പിക്കുക.

കർക്കടകക്കൂർ

പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടക കൂറുകാർക്ക് ഈ വാരത്തിൽ, പേരും, പ്രശസ്തിയും മറ്റുള്ളവർ തങ്ങളെ അംഗീകരിക്കുവാനും പുതിയ സുഹൃത്ബന്ധം ഉണ്ടാക്കാനും ഇടയുള്ള വാരമാണ്. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. ഇഷ്ടഭക്ഷണസമൃദ്ധി, രോഗശമനം എന്നിവ പ്രതീക്ഷിക്കാം. കർമരംഗത്ത് നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ബിസിനസ് രംഗത്തും നല്ല ഉയർച്ച ഉണ്ടാകാനും, നല്ല നേട്ടങ്ങൾ കൊയ്യാനുമാകും. വിദ്യാർഥികൾക്ക് സമയം ഗുണപ്രദമാണ്. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. പ്രണയിതാക്കൾക്കും ബന്ധം തൃപ്തികരമായിരിക്കും. വാക്കുകൾ കഠിനമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ഉദര സംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്.മഹാദേവന് പിൻവിളക്ക്, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം എന്നിവ സമർപ്പിക്കുക.

ചിങ്ങക്കൂർ

മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നല്ല ഗുണാനുഭവങ്ങൾ ലഭിക്കുന്നതാണ്. ധനാഗമനം ഉണ്ടാകുമെങ്കിലും, ധനചെലവുകളും അധികരിക്കും. സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവ ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകുന്നതാണ്. ആഡംബര വസ്തുക്കൾ ലഭിക്കുവാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യ സൗഖ്യം ഉണ്ടാകും .ബിസിനസ്സിൽ നല്ല പുരോഗതി ഉണ്ടാകും. നേതൃസംബന്ധമായ രോഗങ്ങളോ, ഉദരസംബന്ധമായ അസ്വസ്ഥതകൾക്കോ സാധ്യതയുണ്ട്.ഹനുമൽസ്വാമിക്ക് വെണ്ണ നിവേദ്യം, ഓം നമ:ശിവായ 108 ഉരു നിത്യവും ജപിക്കുക.

കന്നിക്കൂർ

ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യ പകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്കു ഈ വാരത്തിൽ, വരുമാന സ്രോതസ്സുകൾ വർധിക്കുന്നതാണ്. ലോണുകളോ, ചിട്ടികളോ ലഭിക്കാൻ ഇടയുണ്ട്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. എന്നാൽ ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. ധാരാളം യാത്രകൾ വേണ്ടി വന്നേക്കാം. എന്നാൽ യാത്രകളിൽ അലച്ചിലുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകാനും, ആഗ്രഹിച്ച കോഴ്സുകളിൽ പ്രവേശനം ലഭിക്കാനും ആകും. ബിസിനസ് രംഗത്ത് അവ വിപുലപ്പെടുത്തി എടുക്കുവാൻ ആകും. ശരീരത്തിൽ മുറിവ്, ചതവ് എന്നിവ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാകാര്യത്തിലും ചില തടസ്സങ്ങൾ നേരിടുന്നതാണ്. ഉദര സംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്.മഹാദേവന് ധാര, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.

തുലാക്കൂർ

ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, ബന്ധുസമാഗമം, ഇഷ്ടഭക്ഷണ സമൃദ്ധി തുടങ്ങി പല കാര്യങ്ങളും സാധിച്ചു കിട്ടുന്നതാണ്. പുതിയ തൊഴിൽ ലഭിക്കുന്നതിനും കർമരംഗത്ത് നല്ല ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാനാകും. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വന്നേക്കാം. സുഹൃത്തുക്കളുമായും നല്ല ബന്ധം പുലർത്താൻ ആകും. സന്താനങ്ങളെ ഓർത്ത് മനഃപ്രയാസങ്ങൾക്ക് ഇടയാകും. ബിസിനസ് മേഖലയിൽ എല്ലാ ഇടപാടുകളും നല്ല ശ്രദ്ധയോടെ തന്നെ കൈകാര്യം ചെയ്യണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന് ക്ഷതം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉദര സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്.ദേവിക്ക് കടുംപായസം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

വൃശ്ചികക്കൂർ

വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ,സുഹൃദ് സമാഗമം, ഇഷ്ടഭക്ഷണ സമൃദ്ധി ഇവ കാണുന്നു. മനസ്സിൽ ആഗ്രഹിച്ച പല കാര്യങ്ങളും സാധിച്ചു കിട്ടുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്. പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ഉദ്യോഗാർഥികൾക്കും പ്രവർത്തന മികവ് പുലർത്താൻ ആകും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. അമ്മയുടെ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർഥികൾ പഠനത്തിൽ പുറകോട്ട് പോകുന്നതായി കാണാം. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നതാണ്. വിവാഹകാര്യങ്ങൾക്ക് അനുകൂലമാണ്. പ്രണയിതാക്കൾക്കും ബന്ധം ഊഷ്മളമായിരിക്കും. ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്.സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.

ധനുക്കൂർ

മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം. മനഃപ്രയാസങ്ങൾക്കും ഇടയുണ്ട്. വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോയാൽ മാത്രമേ വിജയിക്കാനാകു. ഉദ്യോഗാർഥികൾ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ബിസിനസിലും നിക്ഷേപങ്ങൾക്ക് ഇപ്പോൾ ഇറങ്ങി പുറപ്പെടേണ്ട. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ കാണാനാകും. എന്നാൽ കടം അധികരിക്കാൻ ഇടയുണ്ട്. നേത്രസംബന്ധമായ രോഗങ്ങളോ, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളോ ഉണ്ടാകാൻ ഇടയുണ്ട്.ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം, സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങാ മാല, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

മകരക്കൂർ

ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, പുതിയ വരുമാന സ്രോതസ്സുകൾ വന്നുപെടാനും, ധനാഗമനത്തിനും ഇടയാകും. മേലധികാരിയുമായി യോജിച്ചു പോകാൻ പ്രത്യേകിച്ചും ശ്രദ്ധിക്കണം. സഹപ്രവർത്തകരുമായി കലഹങ്ങൾക്ക് ഇടയാകും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ വിജയിക്കാനാവും. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവ വിപുലപ്പെടുത്തി എടുക്കുവാനും നല്ല നേട്ടങ്ങൾ കൊയ്യാനും ആകും. ദാമ്പത്യ സൗഖ്യം കുറയാം. എന്നാൽ പ്രണയിതാക്കൾക്ക് ബന്ധം വിവാഹത്തിലേക്ക് എത്തിച്ചേരാനും ആകും. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ ആകും. രക്തദൂഷ്യങ്ങൾ ഉണ്ടാകാനും, യൂറിനറി ഇൻഫെക്ഷൻസ് പോലുള്ള രോഗങ്ങൾ അലട്ടാനും ഒരു ആശുപത്രി വാസത്തിനും സാധ്യത കാണുന്നുണ്ട്.ഹനുമാൻ സ്വാമിക്ക് വെറ്റില മാല, മഹാദേവന് ധാര എന്നിവ സമർപ്പിച്ച മുന്നോട്ടുപോവുക.

കുംഭക്കൂർ

അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ,കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പുതിയ ജോലി ലഭിക്കുന്നതിനും, ബന്ധുസമാഗമം എന്നിവ പ്രതീക്ഷിക്കാം. കർമരംഗത്ത് നല്ല ഉയർച്ചകൾ തന്നെ ലഭിക്കുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്. ബിസിനസ് രംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോയാൽ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകാൻ ആകും. വിദ്യാർഥികൾ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. അലസത അനുഭവപ്പെടുന്നതാണ്. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. അച്ഛനമ്മമാരും ആയി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം. ശരീരത്തിന് ക്ഷതം സംഭവിക്കാൻ ഇടയുണ്ട്. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ചികിത്സകൾ തേടേണ്ടതായി വന്നേക്കാം.ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം, മഹാദേവന് ധാര, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം എന്നിവ സമർപ്പിക്കുക.

മീനക്കൂർ

പുരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ,മേലധികാരിയുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കണം. സഹപ്രവർത്തകരുമായും ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. യാത്രകൾ പ്രയോജനപ്രദം ആകും. ബന്ധുസമാഗമം, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവ പ്രതീക്ഷിക്കാം. കടംകൊടുത്ത ധനം തിരികെ ലഭിക്കാൻ ഇടയുണ്ട്. വിദ്യാർഥികൾ പഠനത്തിൽ നല്ല മികവ് പുലർത്തും. ബിസിനസ് രംഗം വിപുലപ്പെടുത്തി എടുക്കുവാനും നല്ല നേട്ടങ്ങൾ കൊയ്യാനും ആകും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിത്യവൃത്തിയിൽ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട് ശ്രദ്ധിക്കുക.സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, ശാസ്താവിന് എള്ള് പായസം, നിത്യവും കൃത്യനിഷ്ഠയോടെ വിഷ്ണു സഹസ്രനാമം ജപിക്കുകയും ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com