ADVERTISEMENT

മകയിരം: വസ്തുനിഷ്ഠമായി പഠിച്ചും വിദഗ്ധനിർദേശങ്ങൾ നൽകി കൊണ്ടും പുതിയ കർമമണ്ഡലങ്ങൾ രൂപകൽപന ചെയ്യും. കാർഷിക മേഖലകളിൽ ആദായം വർധിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായ സാഹചര്യങ്ങൾ വന്നു ചേരുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

തിരുവാതിര: ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം വിപുലമായ രീതിയിൽ ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വസ്തുനിഷ്ഠമായി പഠിച്ചു െചയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

പുണർതം :അനുഭവജ്ഞാനമുള്ള പ്രവർത്തനമേഖലകളിൽ പണം മുതൽ മുടക്കുവാനുള്ള അവസരം വന്നു ചേരും. തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട യാത്രകളും ചർച്ചകളും ഗുണകരമാകും. ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

പൂയം:കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. തൊഴിൽമേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. വിദേശത്തു നിന്ന് പുത്രപൗത്രാദികൾ വന്നെത്തുന്നതു വഴി ഓണാഘോഷം മംഗളകരമാക്കി തീർക്കുവാനും പൂയം  നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur September 2024 / Makayiram,Thiruvathira, Punartham, Pooyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com