ADVERTISEMENT

മേടം രാശി (Aries)(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ കഴിഞ്ഞുപോകും. ഇടപെടുന്ന കാര്യങ്ങളിൽ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു ജീവിതത്തിന്റെ ബാലൻസ് നിലനിർത്താൻ കഴിയും. 

ഇടവം രാശി (Taurus)(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഗ്രഹങ്ങൾ അനുകൂലഭാവത്തിൽ നിൽക്കുന്നതിനാൽ പൊതുവേ എല്ലാ കാര്യങ്ങളിലും വിചാരിച്ചതിലേറെ നേട്ടങ്ങളാണു പ്രതീക്ഷിക്കാവുന്നത്. 

മിഥുനം രാശി  (Gemini)(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

പൊതുവേ എല്ലാ കാര്യങ്ങളിലും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യത കാണുന്നില്ല. 

കർക്കടകം രാശി (Cancer)(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

പൊതുവേ എല്ലാ കാര്യങ്ങളിലും നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും. 

ചിങ്ങം രാശി (Leo)(ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. മുൻപത്തേതിനെക്കാൾ കാര്യങ്ങൾ വേഗത്തിൽ നടക്കുന്നു എന്ന തോന്നൽ ഉണ്ടാകും.

കന്നി രാശി  (Virgo)(ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

നിങ്ങൾക്ക് പൊതുവെ എല്ലാ കാര്യങ്ങളിലും കൂടുതലും അനുകൂലഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. 

തുലാം രാശി (Libra)(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

സൂര്യൻ ഇപ്പോൾ അനുകൂലഭാവത്തിലായതിനാൽ ഏതു രംഗത്തായാലും വിചാരിച്ച കാര്യങ്ങളിൽ പലതും നടക്കുന്ന ദിവസങ്ങളാണിത്. സെപ്റ്റംബർ 10നു ശേഷമുള്ള നാലഞ്ചു ദിവസം കാര്യങ്ങൾക്കു വേഗം കുറയും. 

വൃശ്‌ചികം രാശി (Scorpio)(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

ഗുണദോഷമിശ്രമായ ഫലങ്ങളാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നത്. എങ്കിലും സൂര്യൻ അനുഗ്രഹസ്‌ഥാനത്തു നിൽക്കുന്നതിനാൽ എല്ലാ രംഗത്തും ഉണ്ടാകുമെന്നു ഭയപ്പെട്ടിരുന്ന പ്രതിസന്ധികളിൽ നിന്നു മോചനം ലഭിക്കും.

ധനു രാശി   (Sagittarius)(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ധനു സൂര്യരാശിയിൽ ജനിച്ച താങ്കൾക്കു സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ സെപ്റ്റംബർ മാസത്തിലെ  ആദ്യത്തെ ഈ രണ്ടാഴ്‌ച കാര്യങ്ങളൊന്നും വിചാരിച്ചതു പോലെ നടക്കുന്നില്ലെന്നു തോന്നും. എങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പോയി ചടില്ല. ദൈവാനുഗ്രഹം കൂടെയുണ്ട്. 

മകരം രാശി   (Capricorn)(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

സൂര്യൻ അനുകൂലഭാവത്തിലായതിനാൽ ഇടപെടുന്ന രംഗങ്ങളിലൊക്കെ വിജയം ലഭിക്കുന്ന അനുഭവമാണുണ്ടാകുക. 

കുംഭം രാശി (Aquarius)(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

ഇടപെടുന്ന കാര്യങ്ങളിലൊക്കെ പൊതുവെ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ഗുണാനുഭവങ്ങൾക്കു തന്നെയാണു കൂടുതൽ സാധ്യത. 

മീനം രാശി  (Pisces)(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

താങ്കൾ മീനം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ സൂര്യൻ അനുകൂലഭാവത്തിലാണു നിൽക്കുന്നത്. അതുകൊണ്ട്  ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ കഴിയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com