ADVERTISEMENT

മേടക്കൂർ :-അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, ആഡംബര വസ്തുക്കൾ ലഭിക്കുവാനും ഇടയുള്ള വാരമാണ്. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്താൻ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ സഹായം കിട്ടാൻ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. കർമരംഗത്ത് നല്ല ഉയർച്ച തന്നെ പ്രതീക്ഷിക്കാം. ഈ വാരത്തിന്റെ അന്ത്യത്തോടെ കാര്യങ്ങൾ ഭേദപ്പെട്ടു വരുന്നതാണ്. ബിസിനസ് രംഗം വിപുലപ്പെടുത്തിയെടുക്കാൻ ആകും. നേട്ടങ്ങൾ ആർജിക്കുന്നതാണ്. സന്താനങ്ങളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. വിദ്യാർഥികൾക്കും പഠനത്തിൽ മികവ് പുലർത്താൻ ആകും. ദീർഘദൂര യാത്രകളും, യാത്രകളിൽ വിജയവും ഉണ്ടാകും.

ഉദരസംബന്ധമായ അസ്വസ്ഥതകളോ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും അലട്ടാനിടയുണ്ട്.സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം സമർപ്പിക്കുക.

ഇടവക്കൂർ :-കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ,പേരും പ്രശസ്തിയും, കർമരംഗത്ത് ചില അസ്വസ്ഥതകൾക്ക് ഇടയാകും. ബിസിനസ് രംഗം വിപുലപ്പെടുത്തി എടുക്കുവാനും നല്ല നേട്ടങ്ങൾ കൊയ്യാനും ആകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും. ദൂരദേശ യാത്രകൾ ഉണ്ടായേക്കാം. എന്നാൽ യാത്രകളിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. പങ്കാളിയുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടുപോകാൻ ആകും. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. പ്രണയിതാക്കളുടെ ഇടയിലും അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഉദര സംബന്ധമായ അസ്വസ്ഥതകളോ തൊണ്ട വീക്കം, തൈറോയ്ഡ് പോലുള്ള രോഗങ്ങൾ അലട്ടാനിടയുണ്ട്.മഹാദേവന് ധാര, ഗണപതി ഹോമം എന്നിവ സമർപ്പിക്കുക.

മിഥുനക്കൂർ :-മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ഏതൊരു പ്രവർത്തനത്തിൽ ഏർപ്പെട്ടാലും നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. ആഡംബര വസ്തുക്കൾ ലഭിക്കുവാൻ ഇടയുണ്ട്. കർമരംഗത്ത് നല്ല ക്ഷമയോടെ പ്രവർത്തിക്കേണ്ടതായി വരും. സന്താനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിക്കേണ്ടി വരുന്നതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾക്ക് സാധ്യതയുണ്ട്. നേത്രസംബന്ധമായ രോഗങ്ങളോ, നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകളോ ഉണ്ടാകാൻ ഇടയുണ്ട്.

സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, മഹാവിഷ്ണുവിന് പാൽപ്പായസം എന്നിവ സമർപ്പിക്കുക.

കർക്കടകക്കൂർ :-പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, സുഖം, സമാധാനം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ പ്രതീക്ഷിക്കാം. അമ്മയുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർഥികൾ പരീക്ഷകളിൽ വിജയിക്കാനും ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്ല മികവ് പ്രകടിപ്പിക്കാനും ആകും. ദാമ്പത്യ സൗഖ്യം കുറയാം. പ്രണയിതാക്കളുടെ ഇടയിലും അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കർമരംഗത്ത് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല നേട്ടങ്ങൾ കൊയ്യാൻ ആകും. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം.

മഹാവിഷ്ണുവിന് പാൽപ്പായസം സമർപ്പിക്കുക.

ചിങ്ങക്കൂർ:-മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, ഇഷ്ടഭക്ഷണ സമൃദ്ധി. ബുദ്ധിപൂർവം ചില തീരുമാനങ്ങൾ എടുക്കാനും ആകും. കഠിനപ്രയത്നത്താൽ നല്ല ഫലങ്ങൾ കാണാനാകും. സുഹൃത് സഹായം പ്രതീക്ഷിക്കാം. കർമരംഗം പുഷ്ടിപ്പെടും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല നേട്ടങ്ങൾ കൊയ്യാൻ ആകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും. ദാമ്പത്യ സൗഖ്യം ഉണ്ടാകണമെങ്കിൽ ക്ഷമ അത്യന്താപേക്ഷിതമാണ്. പ്രണയിതാക്കൾക്കും ബന്ധം ഊഷ്മളമായിരിക്കും. ഉദര സംബന്ധമായ അസ്വസ്ഥതകളോ, തൊണ്ട വീക്കം, വീഴ്ച ചതവ്, പൊള്ളൽ എന്നിവ ഉണ്ടാകാൻ ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധാലുക്കൾ ആയിരിക്കണം.

മഹാദേവന് ധാര, മഹാവിഷ്ണുവിന് നെയ് വിളക്ക് എന്നിവ സമർപ്പിക്കുക.

കന്നിക്കൂർ :-ഉത്രത്തിന്റെ ബാക്കി മുക്കാൽഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, ആഡംബര വസ്തുക്കൾ ലഭിക്കുന്നതിനും യോഗം കാണുന്നു. വാരാന്ത്യത്തോടെ നല്ല വാക്കുകൾ കേൾക്കാനാകും. കുടുംബത്ത് സന്തോഷവും സമാധാനവും കളിയാടും. നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നതാണ്. രോഗശമനം, ശത്രുനാശം എന്നിവ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. വിവാഹ കാര്യങ്ങൾ തീരുമാനം ആകാൻ ഇടയുണ്ട്. പ്രണയിതാക്കൾക്കും ബന്ധം ഊഷ്മളമായിരിക്കും. കർമരംഗത്ത് ചില പരിസ്ഥതികൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് രംഗത്തും നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകണം. യാത്രകൾ പ്രയോജനപ്പെടും. സന്താനങ്ങളുടെ വിവാഹ കാര്യങ്ങൾക്കോ ഉന്നത വിദ്യാഭ്യാസ കാര്യങ്ങൾക്കോ ആയി ഇറങ്ങി പുറപ്പെടേണ്ടതായി വരും.

ശ്രീകൃഷ്ണസ്വാമിക്ക് തുളസിമാല സമർപ്പിക്കുക.

തുലാക്കൂർ :-ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിന്റെ പകുതിക്ക് ശേഷം കാര്യങ്ങൾ വളരെ അധികം അനുകൂലമായി വരുന്നതാണ്. കർമരംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. എന്നാൽ ബിസിനസ് രംഗം വിപുലപ്പെടുത്തി എടുക്കുവാനും നല്ല നേട്ടങ്ങൾ കൊയ്യാനും ആകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. പ്രണയിതാക്കൾക്കും ഗുണപ്രദമാണ്. വിദ്യാർഥികൾക്ക് അലസത അനുഭവപ്പെടുന്നതാണ്. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ ആകും. തന്നെ മറ്റുള്ളവർ അംഗീകരിക്കപ്പെടുന്നതാണ്. ശ്വാസകോശസംബന്ധമായ അസ്വസ്ഥതകളോ നെഞ്ചിരിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകളോ അനുഭവപ്പെടാൻ ഇടയുണ്ട്.

ദേവിക്ക് കടുംപായസം സമർപ്പിക്കുക.

വൃശ്ചികക്കൂർ :-വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ,ധന നേട്ടം, ഇഷ്ടഭക്ഷണ സമൃദ്ധി, സുഹൃത്തുക്കളുടെ സഹായങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. വിവാഹ കാര്യങ്ങൾക്കും അനുകൂലമാണ്. പ്രണയബന്ധങ്ങൾ പുഷ്പിക്കാൻ ഇടയുണ്ട്. കർമരംഗത്ത് നല്ല ഉയർച്ചകൾ പ്രതീക്ഷിക്കാം. ബിസിനസ് രംഗത്തും നല്ല നേട്ടങ്ങൾ കൊയ്യാൻ ആകുന്നതാണ്. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. ദൂരദേശ യാത്രകളും യാത്രകൾ പ്രയോജനപ്രദം ആകാനും ഇടയുണ്ട്.തൊണ്ട വീക്കം, തൈറോയ്ഡ് പോലുള്ള രോഗങ്ങൾ അലട്ടാനിടയുണ്ട്. യൂറിനറി ഇൻഫെക്ഷൻസ് വന്നു പെടാതിരിക്കാൻ ശ്രദ്ധിക്കണം.

ഹനുമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം, മഹാദേവന് ധാര എന്നിവ സമർപ്പിക്കുക.

ധനുക്കൂർ:-മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ,ധന നേട്ടം, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവ പ്രതീക്ഷിക്കാം ദൂരദേശ യാത്രകൾ ഉണ്ടാകും. എന്നാൽ യാത്രകളിൽ വിലപിടിപ്പുള്ള രേഖകൾ നല്ലതുപോലെ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് രംഗത്തും ഏതൊരു ഇടപാടുകളിലും അതീവ ശ്രദ്ധയോടെ ഉണ്ടാകണം. ഈ വാരത്തിന്റെ പകുതിയോടെ കാര്യങ്ങൾ ഭേദപ്പെടാം. മറ്റുള്ളവർക്കായി സേവനങ്ങൾ ചെയ്തു കൊടുക്കാനും, ബിസിനസ് രംഗം വിപുലപ്പെടുത്തി എടുക്കുവാനും ആകും. വിവാഹം തീരുമാനമാകുന്നതിന് കാലതാമസം നേരിടുന്നതാണ്. ദമ്പതികളുടെ ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. പ്രണയിതാക്കൾക്കും അത്ര അനുകൂല വാരമല്ല. കർമരംഗം ഉയർച്ചയിലേക്ക് എത്തിപ്പെടും. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്.

ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം സമർപ്പിക്കുക.

മകരക്കൂർ :-ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ,ധന നേട്ടം, ധൈര്യപൂർവം കാര്യങ്ങൾക്ക് ഇറങ്ങി പുറപ്പെടുന്നതാണ്. സന്താനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിക്കേണ്ടി വരുന്നതാണ്. ബിസിനസ് രംഗം വിപുലപ്പെടുത്തി എടുക്കുവാനും അവയിൽ നിന്നും നേട്ടങ്ങൾ കൊയ്യാനും ആകും. ഈ വാരത്തിന്റെ പകുതിക്ക് ശേഷം കാര്യങ്ങളെല്ലാം ഭേദപ്പെട്ട വരും. കർമരംഗത്ത് കാര്യങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നതാണ്. വിദ്യാർഥികൾക്ക് പരീക്ഷകളിൽ വിജയിക്കാനും, പഠനത്തിൽ മികവു പുലർത്താനും ആകും. ദമ്പതികളുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ക്ഷമ അത്യന്താപേക്ഷിതമാണ്. വിവാഹകാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. സുഹൃത് സഹായം പ്രതീക്ഷിക്കാം.ഉദര സംബന്ധമായ അസ്വസ്ഥതകളോ, തൊണ്ട വീക്കം, തൈറോയ്ഡ് പോലുള്ള പ്രശ്നങ്ങളോ അലട്ടൻ ഇടയുണ്ട്.

അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ഹനുമാൻ ചാലിസ നിത്യേന ജപിക്കുകയും ചെയ്യുക.

കുംഭക്കൂർ :-അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈവാരത്തിൽ,ധന നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃത് സഹായം, ദൂരദേശ യാത്രകളും യാത്ര കൊണ്ട് പ്രയോജനങ്ങളും ഉണ്ടാകുന്നതാണ്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. പ്രണയിതാക്കൾക്ക് ബന്ധം വിവാഹത്തിലേക്ക് എത്തിച്ചേരാൻ ആകും. ഈ വാരത്തിന്റെ പകുതിയോടെ കാര്യങ്ങൾ അത്യധികം ഭേദപ്പെട്ടു വരുന്നതാണ്. ആഡംബര വസ്തുക്കൾ ലഭിക്കും. വീട് മോടി പിടിപ്പിക്കുന്നതിനും പുതുക്കി പണിയുന്നതിനും ആഡംബര വസ്തുക്കൾ വാങ്ങി, അത്യാധുനിക രീതിയിലേക്ക് മാറാനും ഇടയുണ്ട്. കർമരംഗം പുഷ്ടിപ്പെടുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാനും ഇടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പ്രതീക്ഷിക്കാം. ഉയർന്ന വിദ്യാഭ്യാസത്തിൽ ഉള്ളവർക്ക് ക്യാമ്പസ് സെലക്ഷൻ വഴി ജോലിയുടെ കാര്യങ്ങളും ശരിയാകാൻ ഇടയുണ്ട്. യൂറിനറി ഇൻഫെക്ഷൻസ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ആദ്യദിനങ്ങളിൽ വീഴ്ച, ചതവ് എന്നിവ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം.

അയ്യപ്പസ്വാമിക്ക് എള്ളുപായസം, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.

മീനക്കൂർ:-പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ,പേരും പ്രശസ്തിയും, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാനും ഇടയുണ്ട്. എന്നാൽ വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ലോണുകൾ സാങ്ഷൻ ആയി കിട്ടും. ദാമ്പത്യ സൗഖ്യം കുറയാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ എല്ലാ ഇടപാടുകളിലും അതീവ ശ്രദ്ധലുക്കൾ ആയിരിക്കണം. വിദ്യാർഥികൾ നല്ല ശ്രദ്ധ ചെലുത്തി പഠനം മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. എല്ലാകാര്യത്തിലും കഠിന പ്രയത്നം തന്നെ വേണ്ടി വരുന്നതാണ്. ധനം ഇടപാടുകളിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. നേത്രസംബന്ധമായ അസ്വസ്ഥതകളോ, നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകളോ ഉണ്ടാകാൻ ഇടയുണ്ട്.

മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗ്യസൂക്ത അർച്ചന, നിത്യേന കൃത്യനിഷ്ഠയോടെ വിഷ്ണു സഹസ്രനാമം ജപിക്കുകയും ചെയ്യുക.

English Summary:

Weekly Prediction By Devaki Antherjanam / 2024 September 15 to 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com