ADVERTISEMENT

സ്കൂളിൽ പോകാൻ ലീവ് ചോദിച്ചു കരയുന്ന കുറുമ്പത്തിക്കുട്ടി, സാരിയുടുത്ത് ഗൗരവത്തില്‍ ക്ലാസെടുക്കുന്ന ടീച്ചർ– ടിയക്കുട്ടിയുടെ വൈറൽ വിഡിയോകളായിരുന്നിതൊക്കെ. കുഞ്ഞു വിഡിയോകളിലൂടെ പ്രേക്ഷകരുടെ ഓമനയായി  ടിയക്കുട്ടിയുടെ യുട്യൂബ് ചാനൽ ഇപ്പോൾ പല വ്ളോഗേഴ്സും സ്വപ്നം കാണുന്ന മാന്ത്രിക സംഖ്യ പിന്നിട്ടിരിക്കുകയാണ്. ഒരു മില്യൺ സബ്സ്ക്രൈബേഴ്സ്. കേരളത്തിൽ പത്തു വയസ്സിനു താഴെയുള്ള കുട്ടികളിൽ ആദ്യത്തെ വൺ മില്യൺ യുട്യൂബ് സബ്സ്ക്രൈബ് ആയിരിക്കുന്നത് ഈ പെൺകുട്ടിക്കാണ്. പാലക്കാട് സെന്റ് ആൻസ് സ്കൂളിലെ വിദ്യർഥിനിയാണ്.

one-million-subscribers-for-tiya-the-little-youtyber1

 

9 വയസുകാരിയായ ടിയക്കുട്ടിയുടെ  വിഡിയോകള്‍ ഏതുപ്രായക്കാർക്കും ഇഷ്ടപ്പെടും. കാരണം അതിൽ നിഷ്കളങ്കതയുടെയും കുറുമ്പിന്റെയും അംശമുണ്ട്. കുട്ടിക്കുറുമ്പൻമാരുടെയും കുറുമ്പികളുടെയും കൂട്ടുകാരിയാവുകയും ഒപ്പം മുതിർന്നവരു‌ടെ മനസ്സിലെ കുറുമ്പത്തരമെല്ലാം ഓർത്തെ‌ടുക്കാനും കഴിയുന്ന രസകരമായ  വിഡിയോകളാണ് ടിയ– അദ്വിക് ചാത്തംകുളം എന്ന വ്ളോഗിന്റെ പ്രത്യേകത. നാലാം ക്ലാസിൽ പഠിക്കുന്ന ടിയ രജീഷും ഒന്നാം ക്ലാസുകാരനായ ആദ്വികുമാണ് വിഡിയോയിലെ താരങ്ങൾ, ഇവരുടെ വിഡിയോകൾക്ക് ക്യാമറയും എഡിറ്റിങ്ങുമെല്ലാം ചെയ്യുന്നത് അമ്മയായ നിമിഷ രജീഷാണ്.അച്ഛൻ അഡ്വ. രജീഷ്.

 

English Summary : One million subscribers for Tiya the youtyber

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com