ADVERTISEMENT

തെലുങ്ക് സൂപ്പർതാരം രാം ചരൺ തേജയ്ക്കും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് ജനിച്ചിട്ട് അധികം നാളുകളായിട്ടില്ല. ക്ലിൻ കാര കോനിഡേല എന്ന് പേരിട്ടിരിക്കുന്ന മകളുടെ വിശേഷങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നതിൽ താരദമ്പതികൾ യാതൊരു തരത്തിലുള്ള വിമുഖതയും കാണിക്കാറില്ല.  കഴിഞ്ഞ ദിവസം ഉപാസന മകളുടെ ഒരു ചിത്രം പുറത്തു വിട്ടിരുന്നു. മകൾ ജനിച്ചതിനുശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ചിത്രമായിരുന്നു അത്. 'മെഗാ പ്രിൻസസ്സിന്റെ' ചിത്രം ആരാധകർ ഇരുകയ്യും നീട്ടി, ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. 

 

പ്രസവത്തിനു ശേഷം ഉപാസന മാതാപിതാക്കൾക്കൊപ്പമാണ്. ആചാരമനുസരിച്ചു, മകളുടെ പേരിടൽ ചടങ്ങുകളെല്ലാം തന്നെ നടത്തിയത് ഉപാസനയുടെ മാതാപിതാക്കളുടെ ഭവനത്തിൽ വെച്ചായിരുന്നു. ഇപ്പോഴിതാ, ക്ലിൻ കാരയുടെ സ്വാതന്ത്ര ദിനാഘോഷങ്ങളും മുത്തച്ഛനായ അനിലിനും മുത്തശ്ശി ശോഭന കാമിനേനിയ്ക്കും ഒപ്പമാണ്. ഉപാസന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രത്തിൽ തങ്ങളുടെ  ഭവനത്തിൽ ഉയർത്തിയ പതാകയിൽ തന്റെ കുഞ്ഞികൈകൾ കൊണ്ട് ക്ലിൻ കാര പിടിച്ചിരിക്കുന്നത് കാണാം. ഉപാസനയുടെ മാതാവ് ശോഭന കാമിനേനിയുടെ കൈകളിൽ ഇരുന്നാണ് താരപുത്രി പതാക കെട്ടിയിരിക്കുന്ന കയറിൽ പിടിച്ചിരിക്കുന്നത്. ''വിലമതിക്കാനാകാത്ത നിമിഷങ്ങൾ അമ്മാമയ്ക്കും താത്തയ്ക്കുമൊപ്പം.... ക്ലിൻ കാരയുടെ ആദ്യ സ്വാതന്ത്ര്യദിനാഘോഷം, ജയ്‌ഹിന്ദ്‌, ഹർ ഘർ തിരംഗ ''എന്നിങ്ങനെയാണ് ഉപാസന ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്. ഓഫ് വൈറ്റും സ്വർണകസവും ചേർന്ന വസ്ത്രമാണ് കുഞ്ഞ് ധരിച്ചിരിക്കുന്നത്.

 

മെഗാ പ്രിൻസസിന്റെ സ്വാതന്ത്ര്യദിനാഘോഷ ചിത്രം ആരാധകരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. ഹൃദയത്തിന്റെ ചിഹ്നം നൽകിയാണ് ഭൂരിപക്ഷം പേരും ചിത്രം സ്വീകരിച്ചിരിക്കുന്നത്. ശരിക്കും വിലമതിക്കാനാകാത്ത നിമിഷം എന്ന് ഒരാരാധകൻ എഴുതിയപ്പോൾ സന്തോഷകരമായ സ്വാതന്ത്ര്യദിനാശംസകൾ കുഞ്ഞു രാജകുമാരി എന്നാണ് മറ്റൊരാളുടെ കമന്റ്. ക്യൂട്ടീ...മെഗാ പ്രിൻസസ് എന്ന് കുറിച്ച കമന്റും ചിത്രത്തിന് താഴെയുണ്ട്. കഴിഞ്ഞ ജൂൺ 19 നാണ് രാം ചരണും ഉപാസനയ്ക്കും മകൾ ജനിച്ചത്. ജൂൺ 30 നു നടത്തിയ വിപുലമായ പേരിടൽ ചടങ്ങിന് ശേഷമാണ് കുട്ടിയുടെ പേര് ക്ലിൻ കാര കോനിഡേല എന്നാണെന്നു മെഗാ സ്റ്റാർ ചിരഞ്ജീവി മാധ്യമങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്തിയത്.

 

Content Highlight :  Independence Day celebration ​| Ram Charan Teja | Upasana | Klin Kara Konidela | Celebrity kids | Kids Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com