ADVERTISEMENT

മാവേലിക്കര∙ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മാവേലിക്കരയിലെ നവകേരള സദസ്സിനു ശേഷം ചെങ്ങന്നൂരിലേക്കു പോകുകയായിരുന്ന ബസിനു നേരെ പുതിയകാവിൽ വച്ചാണു കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മീനു സജീവ്, രെജിൻ എസ്.ഉണ്ണിത്താൻ, ജില്ലാ സെക്രട്ടറി മനു ഫിലിപ്, സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.രോഹിത്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സിംജോ സാമുവൽ സഖറിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  സമീപത്തെ കടത്തിണ്ണകളിൽ നിന്നിരുന്ന പ്രവർത്തകർ വാഹനവ്യൂഹം വന്നപ്പോൾ റോഡിലേക്കു ചാടിയിറങ്ങി കരിങ്കൊടി കാണിക്കുകയായരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com