ADVERTISEMENT

ചെങ്ങന്നൂർ ∙ സമ്പൂർണ ശുദ്ധജലപദ്ധതിയിൽ വെൺമണി ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈൻ സ്ഥാപിക്കൽ   മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അടുത്തവർഷം ഈ സമയത്ത് എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാൻ സാധിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുളക്കുഴ, വെൺമണി, ആല, ചെറിയനാട്, പുലിയൂർ, ബുധനൂർ, പാണ്ടനാട് ഗ്രാമപഞ്ചായത്തുകളെയും ചെങ്ങന്നൂർ നഗരസഭയെയും ഉൾപ്പെടുത്തി കിഫ്ബി, ജല ജീവൻ മിഷൻ പദ്ധതികളിൽ നിന്നും 525 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വെൺമണി പഞ്ചായത്തിൽ 128 കിലോമീറ്റർ വിതരണ ശൃംഖലയും 5970 ഗാർഹിക കുടിവെള്ള കണക്‌ഷനുകളും സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമാണ് തുടങ്ങുന്നത് .

പാറച്ചന്തയിൽ നടന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായിരുന്നു.  ജല അതോറിറ്റി സെൻട്രൽ റീജൻ ചീഫ് എൻജിനീയർ വി.കെ പ്രദീപ് ,  പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ, ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്. ബിന്ദു, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ എൻ. ആശാരാജ്, ഇ.ഇ. അർച്ചന, ഒ എ.ഹഷീർ, ബി.എസ് ബെന്നി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com