ADVERTISEMENT

തുറവൂർ ∙ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ വടക്കേ അതിർത്തിയിൽ ദേശീയപാതയും സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന അരൂർ ബൈപാസ് കവലയിൽ പൊലീസ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന തുടങ്ങി. തിരഞ്ഞെടുപ്പു കാലത്ത് മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന പണം കണ്ടെത്താനാണ് നിരീക്ഷകർ രംഗത്തിറങ്ങിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ചെലവുകൾ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ലഹരി വസ്തുക്കൾ, പരിതോഷികങ്ങൾ ആയുധങ്ങൾ എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനായി വിവിധ സ്ക്വാഡുകൾ ഇലക്‌ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെമ്പാടും പ്രവർത്തിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അരൂരിലുംമതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപയ്ക്കു മുകളിലുള്ള തുകയും 10,000 രൂപയ്ക്കു മുകളിൽ മൂല്യമുള്ള സാധനസാമഗ്രികളും പിടിച്ചെടുക്കുമെന്ന് തിരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെല്ലിൽ നിന്ന് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com