ആലപ്പുഴ ജില്ലയിൽ ഇന്ന് (15-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
ലോക്കൽ റിസോഴ്സ് പഴ്സൻ ഒഴിവ്
ആലപ്പുഴ∙ അഗ്രികൾചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസിയിൽ ഹരിപ്പാട്, ആലപ്പുഴ ബ്ലോക്കുകളിൽ ലോക്കൽ റിസോഴ്സ് പഴ്സൻ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണു നിയമനം. യോഗ്യത: അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ ബിരുദം അല്ലെങ്കിൽ വിഎച്ച്എസ്‌സി. (അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ)/അഗ്രികൾച്ചർ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. വേതനം. യാത്രാബത്ത ഉൾപ്പെടെ 16000 രൂപ.
കരിയർ ഗൈഡൻസ് സെമിനാർ
ആലപ്പുഴ∙ ജില്ലാ ശിശുക്ഷേമ സമിതി നടത്തുന്ന കരിയർ ഗൈഡൻസ് സെമിനാർ 21 ന് രാവിലെ 9.30 മുതൽ 12.30 വരെ ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. കലക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും. കരിയർ വിദഗ്ധൻ ഡോ.പി.ആർ.വെങ്കിട്ടരാമൻ ക്ലാസെടുക്കും.
ഓൺലൈൻ ക്ലാസ് 20ന്
മാവേലിക്കര ∙ ബിഷപ് മൂർ കോളജിന്റെ നേതൃത്വത്തിൽ 4 വർഷ ബിരുദ കോഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിനായി ഓൺലൈൻ ക്ലാസ് 20നു വൈകിട്ട് 7നു നടക്കും. 9446368117
വൈദ്യുതി മുടങ്ങും
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ പുത്തൻപീടിക, കൊച്ചുപുരയ്ക്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.