ADVERTISEMENT

പൂച്ചാക്കൽ ∙ ചേർത്തല – അരൂക്കുറ്റി റോഡിൽ മാക്കേക്കവലയ്ക്ക് തെക്ക് ജപ്പാൻ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയത് പരിഹരിക്കൽ തുടരുന്നു. ഒരു വർഷം മുൻപ് ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. അറ്റകുറ്റപ്പണികൾ ചൊവ്വാഴ്ച രാവിലെ മുതൽ തുടങ്ങിയിരുന്നു. പൈപ്പ് പൊട്ടിയ ഭാഗം കണ്ടെത്തി മുറിച്ചുനീക്കി പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തികളാണു പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് പൈപ്പ് പൊട്ടിയത്. ചേർത്തല നഗരസഭയിലും, പള്ളിപ്പുറം, ചേർത്തല തെക്ക്, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലും 8 വരെ ജലവിതരണം മുടങ്ങുമെന്നാണ് അധികൃതരുടെ അറിയിപ്പ്. കഴിഞ്ഞമാസം ചേർത്തല നഗരത്തിൽ രണ്ടിടത്തും അതിനു മുൻപ് പള്ളിപ്പുറത്ത് ഒരിടത്തും ശുദ്ധജല വിതരണ പദ്ധതിയിലെ പൈപ്പ് പൊട്ടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com