ADVERTISEMENT

ആലപ്പുഴ ∙ കേരളത്തിൽ പത്താം ക്ലാസ്​ ജയിച്ച കുട്ടികളിൽ നല്ലൊരു ശതമാനം പേർക്കും എഴുതാനും വായിക്കാനും അറിയില്ലെന്നു മന്ത്രി സജി ചെറിയാൻ.  ‘‘പണ്ടൊക്കെ എസ്എസ്എൽസിക്ക്​ 210 മാർക്ക്​ വാങ്ങാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഓൾ പാസാണ്. ആരെങ്കിലും തോറ്റുപോയാൽ അത്​ സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. സർക്കാർ ഓഫിസുകളിലേക്ക്​ രാഷ്ട്രീയ പാർട്ടികളുടെ​ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ്​​ നല്ലകാര്യം. അത്​ ശരിയല്ലെന്ന്​ പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന്​​ പ്രഖ്യാപിച്ചിട്ടുണ്ട്​.

പ്രകൃതിയോട്​ ഇണങ്ങിയുള്ള ജീവിതത്തിൽ നിന്ന്​ മാറിയതോടെ പശുവിനെയും പോത്തിനെയും കണ്ടാൽ കുട്ടികൾക്ക്​ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായി. തുടങ്ങിയാൽ നിർത്താത്ത രണ്ടു സ്ഥാപനങ്ങൾ ആശുപത്രിയും മദ്യവിൽപനശാലയുമാണ്.’’ അതു​ നാൾക്കുനാൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു​. ആലപ്പുഴയിൽ സ്വകാര്യസ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com