ADVERTISEMENT

ആലപ്പുഴ ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനു സമീപം സ്കൈലൈൻ എന്റർപ്രൈസസ് ‌ഉടമ വെള്ളക്കിണർ പുന്നയ്ക്കൽപുരയിടത്തിൽ നൗഷാദിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഗൾഫ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ തൊഴിൽ വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള നിരവധി പേരിൽനിന്ന് ഇയാൾ പണം വാങ്ങിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. തട്ടിപ്പിന് ഇരയായ 3 പേരുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ സ്ഥാപനം സൗത്ത് പൊലീസെത്തി പൂട്ടി. നൗഷാദിന്റെ കൂട്ടുപ്രതി ഷിഹാബിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അതേസമയം, പണം തിരികെ നൽകാമെന്നു നൗഷാദ് സമ്മതിച്ചതിനാൽ പൊലീസ് കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു തട്ടിപ്പിന് ഇരയായ മറ്റു ചിലർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com