ADVERTISEMENT

തിരുവൻവണ്ടൂർ ∙ തിരുവൻവണ്ടൂർ ക്ഷേത്ര ജംക്‌ഷനിൽ പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയ്ക്ക് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം. കളീയ്ക്കൽ സുധീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ സ്റ്റോഴ്സിലാണ് ഇന്നലെ പുലർച്ചെ നാലു മണിയോടെ തീപിടിത്തമുണ്ടായത്. പലചരക്ക്, സ്റ്റേഷനറി സാധനങ്ങൾ, രണ്ടു റഫ്രിജറേറ്ററുകൾ, ഇലക്ട്രോണിക് ത്രാസ്, സാധനങ്ങൾ നിറച്ചു വച്ചിരുന്ന റാക്കുകൾ, ചില്ലലമാരകൾ, മേശ തുടങ്ങിയവ കത്തി നശിച്ചു. തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ പുലർച്ചെ ദർശനത്തിനെത്തിയ ഭക്തരാണു കടയിൽ നിന്നു തീയും പുകയും ഉയരുന്നതു കണ്ടു ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചത്. 

തുടർന്നു സീനിയർ ഫയർ ഓഫിസർ മനു വി.നായരുടെ നേതൃത്വത്തിലുള്ള സംഘം എത്തി കടയുടെ ഷട്ടർ മുറിച്ചു മാറ്റി തീയണച്ചു. സമീപമുള്ള കടയിലേക്കു തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. 4.5 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് കരുതുന്നതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. കടയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന മെയിൻ സ്വിച്ചിൽ നിന്നാണ് തീ പടർന്നതെന്നും സംശയിക്കുന്നു. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com