ADVERTISEMENT

മാന്നാർ ∙ റോഡിന്റെ ഇരുവശങ്ങളും പൊട്ടിപ്പൊളിഞ്ഞു നീളത്തിലുള്ള വലിയ കുഴിയും വെള്ളക്കെട്ടുമായി മാന്നാർ കുറ്റിയിൽ ജംക്‌ഷൻ–കലതി കലുങ്ക്– മിൽമ റോഡ്.സംസ്ഥാന പാതയിലെ കുറ്റിയിൽ ജംക്‌ഷനിൽ നിന്നും ആരംഭിക്കുന്ന ഈ പാത 10 വർഷം മുൻപാണ് അവസാനമായി ടാർ ചെയ്തത്. പ്രധാന പാതയിൽ നിന്നും കഷ്ടിച്ചു 250 മീറ്റർ മാറി കിഴക്കോട്ടു പോകുന്ന ഭാഗത്താണ് വെള്ളക്കെട്ടും കുഴിയുമായി കിടക്കുന്നത്.

മഴയില്ലെങ്കിൽ പോലും പൈപ്പു പൊട്ടിയുള്ള വെള്ളം കൊണ്ടു വരെ ഇവിടെ വെള്ളക്കെട്ടുണ്ടാകാറുണ്ട്. എതിർ ദിശകളിൽ നിന്നും ഒരേ സമയത്തു രണ്ടു ഓട്ടോറിക്ഷകൾ വന്നാൽ ഈ കുഴികളിലും വെള്ളക്കെട്ടിലും ചാടി അപകടമുണ്ടാകുന്നതു പതിവാണ്. മാന്നാർ പഞ്ചായത്തിലെ 3 വാർഡുകളിലൂടെ കടന്ന് പഞ്ചായത്ത് ഓഫിസ്, മിൽമ പ്ലാന്റ്, നിരവധി ഓട്ടുപാത്ര നിർമാണ ശാല, സ്കൂളുകളിലേക്കുള്ള കുട്ടികളടക്കം കടന്നു പോകുന്ന ഈ അപകടപ്പാതയെക്കുറിച്ചു യാത്രക്കാരും നാട്ടുകാരും പരാതി പറഞ്ഞു മടുത്തു. അധികൃതരുടെ ശ്രദ്ധയുണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com