ADVERTISEMENT

കായംകുളം∙ വ്യാജ പാസ്പോർട്ട് നിർമിക്കാൻ ശ്രമിച്ച കേസിൽ 30 വർഷമായി ഒളിവിലായിരുന്ന പ്രതി എരുവ നായിക്കന്റെ പറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദ്(57) പൊലീസ് പിടിയിലായി. കൊച്ചി പാസ്പോർട്ട് ഓഫിസറുടെ പരാതിയിൽ 1994 മാർച്ച് 7 ന് കായംകുളം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസം ഫയർ സ്റ്റേഷന്  സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. കേരളത്തിന് പുറത്ത് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒരു മാസമായി നാട്ടിലുണ്ട്. വിവിധ സ്ഥലങ്ങളിൽ മീൻ കച്ചവടം നടത്തുകയായിരുന്നു.   ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സിഐ: അരുൺഷാ, എസ്ഐ മാരായ രതീഷ് ബാബു, നിസാം, പൊലീസുകാരായ സജു, അഖിൽ എസ്.ആനന്ദ്, ഷാൻ ഗോപകുമാർ, അൻഷാദ്, അനു, ഹാരിസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com