ADVERTISEMENT

തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണ മേഖലകളിൽ കുഴികൾ അടയ്ക്കലും അറ്റകുറ്റപ്പണിയും തുടരുന്നു. രാവിലെയും വൈകിട്ടുമാണ് നിലവിൽ ഗതാഗതക്കുരുക്കുള്ളത്. ദേശീയപാതയിലൂടെ അരൂരിൽ നിന്നു ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറി ഉൾപ്പെടെയുള്ള വലിയവാഹനങ്ങൾ അരൂർ ടോളിനു സമീപം പൊലീസ് തടഞ്ഞ് മാറ്റിവിടുന്നുണ്ട്. പകൽ സമയങ്ങളിൽ അരൂർ,ചന്തിരൂർ മേഖലയിലെ കയറ്റുമതി സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. ദീർഘദൂര വാഹനങ്ങൾ കടത്തിവിടുന്നില്ല. രാത്രി സമയങ്ങളിൽ മാത്രമാണ് ഇത്തരം വാഹനങ്ങൾ കടത്തിവിടുന്നത്.

റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് സർവീസ് റോഡ് ഒരുക്കുന്നതിന്റെ ഭാഗമായി ജോലി ഇപ്പോഴും നടക്കുന്നുണ്ട്. പ്രധാന സ്ഥലങ്ങളിൽ കോൺക്രീറ്റ് ഇന്റർ ലോക്ക് ടൈൽ പാകൽ പൂർത്തിയായി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് നിയമിച്ച അമിക്കസ്ക്യൂറി വിനോദ് ഭട്ട് ഗതാഗത പ്രശ്നങ്ങൾ വിലയിരുത്താൻ അരൂർ മുതൽ തുറവൂർ വരെ സന്ദർശനം നടത്തി. പൊതുജനങ്ങൾ, ഒാട്ടോറിക്ഷ തൊഴിലാളികൾ എന്നിവരിൽ നിന്നുള്ള പരാതികൾ കേട്ടു. 
 മഴ മാറിയതോടെ പൊടിശല്യം രൂക്ഷമായത് ഒഴിവാക്കാൻ പാത നനച്ചു കൊടുക്കാൻ കരാറുകാർക്ക് കർശന നിർദേശം നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com