ADVERTISEMENT

വൈദ്യുതി മുടക്കം
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ ആർഡി ഷാ, മുന്നോടി സൗത്ത്, അമേസ് വേൾഡ് (എച്ച്ടി) എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും, മുന്നോടി നോർത്ത്, നയനാവെളി, കോൾബെ ചർച്ച്, മുതലപ്പൊഴി വെസ്റ്റ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്കു ശേഷം 2 വരെയും വൈദ്യുതി തടസ്സപ്പെടും.
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനിൽ തോട്ടാത്തോട് ഈസ്റ്റ്, പാട്ടിയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.


അമ്പലപ്പുഴ  ∙ കമ്പിവളപ്പ്,കാദിരിയ, കരയോഗം, ഭാരത് ഫുഡ്, പള്ളിക്കാവ്,സിസ്കോ,പുന്തല, കരൂർ,മലയിൽ കുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ ഏവീസ്,പറവൂർ,ബൊണാൻസ, ഐഎംഎസ്,റിലയൻസ്,നെക്സ,ഹുണ്ടായി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

ഡിവൈൻ മേഴ്സി ഹോസ്പീസ് കോഴ്സ്
പുന്നപ്ര  ∙ പറവൂർ ഐഎംഎസ് ധ്യാന കേന്ദ്രത്തിൽ ഇന്നു മുതൽ 28 വരെ ഡിവൈൻ മേഴ്സി ഹോസ്പീസ് കോഴ്സ് നടക്കും. വേൾഡ് ഗ്രാന്റ് പേരന്റ്സ് ദിനത്തിൽ മാർപാപ്പ പ്രഖ്യാപിച്ച പൂർണ ദണ്ഡവിമോചനത്തിനായി ഒരുങ്ങാൻ ആഗ്രഹിക്കുന്നവർക്കായാണ് കോഴ്സ്. വിവരങ്ങൾക്ക് 8281821927.

സീറ്റൊഴിവ്
കലവൂർ ∙ സർക്കാരിന്റെ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ ചെറിയകലവൂർ അസാപ് സ്കിൽ പാർക്കിൽ കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റുള്ള സൗജന്യ ഫിറ്റ്നസ് ട്രെയിനർ, ഓഫിസ് അസിസ്റ്റന്റ് ബാച്ചുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 94959 99682.
ചേർത്തല ∙ കെവിഎം കോളജ് ഓഫ് സ്പെഷൽ എജ്യുക്കേഷനിൽ ഡിപ്ലോമ ഇൻ സ്പെഷൽ എജ്യുക്കേഷൻ(ഐഡിഡി), ബാച്ചിലർ ഓഫ് എജ്യുക്കേഷൻ സ്പെഷൽ എജ്യുക്കേഷൻ(ഐഡി) കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 79022 92623.

പെൻഷനേഴ്സ് മാർച്ച്
ആലപ്പുഴ ∙ സർവീസ് പെൻഷൻകാരുടെ അടിയന്തരാവശ്യങ്ങൾക്കായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 7ന് രാവിലെ 10ന് കലക്ടറേറ്റ് മാർച്ചും നിവേദന സമർപ്പണവും നടത്തും. ടൗൺ ഹാളിന് മുന്നിൽനിന്നു മാർച്ച് ആരംഭിക്കും.

സമ്മേളനം നാളെ
ആലപ്പുഴ ∙ കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് വാർഷിക സമ്മേളനം നാളെ രാവിലെ 10 ന് റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്യുമെന്ന് യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ അറിയിച്ചു.

ജില്ലാ വാർഷികം
ആലപ്പുഴ ∙ യോഗക്ഷേമസഭ ജില്ലാ വാർഷിക പൊതുയോഗവും അനുമോദന സമ്മേളനവും 28 ന് തലവടി പനയനൂർ കാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com