ADVERTISEMENT

ഗതാഗത നിയന്ത്രണം : ചാരുംമൂട്∙ നൂറനാട് പഞ്ചായത്ത് ഇടതുണ്ടിൽ കലുങ്ക് പുനരുദ്ധാരണം ഇന്ന‌ു മുതൽ തുടങ്ങുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം  നിർത്തിവച്ചതായി സെക്രട്ടറി അറിയിച്ചു.

‌ഹൈബ്രിഡ് തെങ്ങിൻ തൈ വിതരണം 
തഴക്കര ∙ കൃഷിഭവനിൽ നല്ലയിനം ഹൈബ്രിഡ് തെങ്ങിൻ തൈകൾ വിൽപനയ്ക്കെത്തി. ഒന്നിന് 125 രൂപ. ടിഷ്യു കൾചർ നേന്ത്രൻ വാഴ തൈ 5 രൂപയ്ക്കും നാടൻ തെങ്ങിൻ തൈ 50 രൂപയ്ക്കും ലഭിക്കും. കർഷകർ കരം അടച്ച രസീതുമായി എത്തണം.

കർഷകർക്ക് ആദരം: അപേക്ഷ ക്ഷണിച്ചു 
മാന്നാർ ∙ കർഷക ദിനാചരണത്തിന്റെ ഭാഗമായി 17ന് മാന്നാർ പഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വിഭാഗം കർഷകരെ ആദരിക്കും.  അപേക്ഷകർ 30ന് 5ന് മുൻപായി കൃഷിയുടെ വിവരങ്ങൾ അടങ്ങിയ അപേക്ഷയുമായി കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

ഭിന്നശേഷിക്കാർക്ക് ജോയിന്റ് ആർടി ഓഫിസിൽ പ്രത്യേക ക്രമീകരണം
മാവേലിക്കര∙ ശാരീരിക വിഷമത അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്കു സേവനം ലഭ്യമാക്കാനായി ജോയിന്റ് ആർടി ഓഫിസിൽ പ്രത്യേക ക്രമീകരണം. സേവനത്തിന് എത്തുന്ന ഭിന്നശേഷിക്കാർക്കു പ്രത്യേക ഇരിപ്പിടവും റാംപും ഒരുക്കി. ഭിന്നശേഷിക്കാർക്കു ഓഫിസിൽ ആദ്യ പരിഗണന ലഭിക്കും. ആവശ്യമായി വന്നാൽ വാഹനത്തിന്റെ സമീപം ചെന്നു സേവനം ലഭ്യമാക്കുമെന്നു ജോയിന്റ് ആർടിഒ എം.ജി.മനോജ് അറിയിച്ചു.

യുഐടിയിൽ ബികോം,ബിബിഎ സീറ്റൊഴിവ് 
ചെങ്ങന്നൂർ∙ യുഐടിയിൽ ബികോം (ഫിനാൻസ്), ബിബിഎ (ഓപ്പറേഷൻസ് ആൻഡ് ലോജിസ്റ്റിക്സ്) കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. ഇതുവരെ റജിസ്റ്റർ ചെയ്യാത്തവർ, സേ  പരീക്ഷ ജയിച്ചവർ, അലോട്മെന്റ്  ലഭിക്കാത്തവർ എന്നിവർക്കു ബന്ധപ്പെടാം. എസ്‌സി, എസ് ടി, ഒബിസി (എച്ച്) വിഭാഗത്തിലുള്ള വിദ്യാർഥികൾക്കു ഫീസ് ആനുകൂല്യങ്ങളും ലഭിക്കും. 8943767230, 9497138176

വ്യക്തിത്വ വികസന ക്ലാസ് നാളെ 
മാന്നാർ‌∙ എസ്എൻഡിപി യൂണിയൻ മാന്നാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  വ്യക്തിത്വ വികസന ക്ലാസും പരിശീലനകളരിയും നാളെ10ന് കുരട്ടിശേരി ശാഖ ഹാളിൽ നടക്കും. കളരി ഉദ്ഘാടനം യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം നിർവഹിക്കും. യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ അധ്യക്ഷത വഹിക്കും.

ചെങ്ങന്നൂരിൽ സൗജന്യ നേത്രചികിത്സാ ക്യാംപ് നാളെ 
ചെങ്ങന്നൂർ ∙ സാംബവ യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി, കാരുണ്യ ഐ ഹോസ്പിറ്റൽ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്രചികിത്സാ ക്യാംപും തിമിര നിർണയവും നാളെ 9നു ചെങ്ങന്നൂരിൽ സാംബവ മഹാസഭ സംസ്ഥാന കമ്മിറ്റി ഓഫിസ് അങ്കണത്തിൽ നടത്തും. സംസ്ഥാന  പ്രസിഡന്റ്  അനീഷ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്യും.

ഉപതിരഞ്ഞെടുപ്പ്: 30ന് പ്രാദേശിക അവധി
ആലപ്പുഴ ∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മാന്നാർ പഞ്ചായത്ത് 11ാം വാർഡ്, ചെറിയനാട് നാലാം വാർഡ്, രാമങ്കരി 13ാം വാർഡ് എന്നിവയുടെ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിനമായ 30ന് അവധി പ്രഖ്യാപിച്ചു കലക്ടർ ഉത്തരവായി. പോളിങ് സ്റ്റേഷനുകളായ സ്ഥാപനങ്ങൾക്ക് 29നും അവധിയായിരിക്കും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളുള്ള ഓഫിസുകൾക്കും ഉദ്യോഗസ്ഥർക്കും ഉത്തരവ് ബാധകല്ല.

കാവ് സംരക്ഷണം: സഹായം നൽകും
ആലപ്പുഴ ∙ കാവുകളുടെ സംരക്ഷണത്തിനുള്ള ധനസഹായത്തിനു വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ കൊമ്മാടിയിലെ സോഷ്യൽ ഫോറസ്ട്രി ഓഫിസിൽ നിന്നോ വകുപ്പിന്റെ വെബ്്സൈറ്റിൽ നിന്നോ അപേക്ഷാ ഫോം ലഭിക്കും. 0477 2246034.

ഓങ്കോളജി അസി. പ്രഫസർ
ആലപ്പുഴ ∙ മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 2 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡിഎം/ഡിഎൻബിയും 3 വർഷ അധ്യാപന പരിചയവും (പിജി കാലയളവ് പരിഗണിക്കും) മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനുമാണു യോഗ്യത. ഇവരുടെ അഭാവത്തിൽ റേഡിയോതെറപ്പിയിൽ എംഡിയോ ഡിഎൻബിയോ ഉള്ളവരെ പരിഗണിക്കും. അഭിമുഖം 31നു രാവിലെ 11നു പ്രിൻസിപ്പലിന്റെ ഓഫിസിൽ. ജനനത്തീയതി, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും പകർപ്പുമായി എത്തണം.

കംപ്യൂട്ടർ ഡിപ്ലോമ
ആലപ്പുഴ ∙ സർക്കാർ കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2 വർഷ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻ‍ഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 29 മുതൽ 31 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. വെബ്സൈറ്റ്: www.polyadmission.oer/gci ഫോൺ: 0477 2237175, 7306319744.

ഗതാഗതം നിരോധിച്ചു
പട്ടണക്കാട് പത്മാക്ഷിക്കവല– കാവിൽപ്പള്ളി റോഡ് നവീകരണം നടക്കുന്നതിനാൽ ഇന്നു മുതൽ ഓഗസ്റ്റ് 2 വരെ രാവിലെ 8 മുതൽ വൈകിട്ട് 6  ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.

വൈദ്യുതി മുടക്കം
മുഹമ്മ ∙ കായിപ്പുറം ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 11 വരെയും കായിപ്പുറം 1300 സൊസൈറ്റി ട്രാൻസ്ഫോമറിന്റെ പരിധിയിൽ 11 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com