ADVERTISEMENT

അമ്പലപ്പുഴ ക്ഷേത്രം; ദർശന നിയന്ത്രണം
അമ്പലപ്പുഴ∙ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്നു മുതൽ 31 വരെ ശുദ്ധിക്രിയകൾ നടക്കുന്നതിനാൽ ദർശനത്തിനു നിയന്ത്രണം ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഇന്നു വൈകിട്ട് ദീപാരാധനയ്ക്കു ശേഷമാണു നിയന്ത്രണം ഉണ്ടാകുക. നാളെ ബിംബശുദ്ധിക്രിയകൾ നടക്കുന്നതിനാൽ രാവിലെ 7.30 മുതൽ 9.30 വരെയും 31നു പരികലശാഭിഷേകം ന‌ടക്കുന്നതിനാൽ രാവിലെ 7.30 മുതൽ 9.30 വരെയും ദർശനത്തിനു നിയന്ത്രണം ഉണ്ടാകുമെന്നു ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.ജയലക്ഷ്മി അറിയിച്ചു. നട തുറന്നിരിക്കുന്ന മറ്റു സമയങ്ങളിൽ ദർശനം അനുവദിക്കും.
സൗജന്യ നേത്ര ചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയ നിർണയവും
ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ ഫെസ്റ്റ്, ആലപ്പുഴ ജില്ലാ അന്ധതാ നിയന്ത്രണ സമിതി, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയ നിർണയവും ഓഗസ്റ്റ് 3നു രാവിലെ 8 നു വൈഎംസിഎ ഹാളിൽ നടക്കും. തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ അന്നു തിരുനൽെവേലിക്ക് കൊണ്ടുപോകും. ശസ്ത്രക്രിയ ആവശ്യമായി വരുന്നവരിൽ രക്തസമ്മർദം, പ്രമേഹം, കാൻസർ, ഹൃദ്രോഗം, മറ്റു രോഗങ്ങൾ എന്നിവയ്ക്കു സ്ഥിരമായി മരുന്നു കഴിക്കുന്നവർ 10 ദിവസം മുൻപുള്ള ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊണ്ടു വരണമെന്നു ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി.എം.തോമസ്, ജനറൽ കൺവീനർ ടോം മുരിക്കുംമൂട്ടിൽ എന്നിവർ അറിയിച്ചു. 94969 63889, 81294 42422.
ഡയ‌റ്റിൽ സ്ത്രീ സുരക്ഷ സ്വയംരക്ഷ പരിശീലനം
ചെങ്ങന്നൂർ ∙ ഡയറ്റിലെ വിദ്യാർഥിനികളോടു കൊമ്പു കോർക്കാനെത്തുന്നവർ അൽപം കരുതിയിരിക്കുക ! എന്റെ ചെങ്ങന്നൂർ ഗ്രൂപ്പിന്റെയും സമഭാവന ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ കേരള പൊലീസിന്റെ സഹകരണത്തോടെ സ്ത്രീ സുരക്ഷ സ്വയം രക്ഷ പരിശീലന പരിപാടിയിൽ സ്വയംപ്രതിരോധത്തിന്റെ പാഠങ്ങൾ അവർ പഠിച്ചു കഴിഞ്ഞു. നഗരസഭ ഉപാധ്യക്ഷൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. സമഭാവന വനിതാവേദി കൺവീനർ പത്മജ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ.ജെ.ബിന്ദു, നഗരസഭാ കൗൺസിലർ വി.വിജി, എന്റെ ചെങ്ങന്നൂർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സജിത ഗോപി, ഭാരവാഹികളായ വി.ശ്രീരാജ്, ഫ്രാൻസി പോൾസൺ, വി.ശ്രീപ്രിയ, അരുൺകുമാർ, ജയൻ ലുക്ക്മീ, ടീന ഫ്രാൻസി, ശാരിക സജിത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ സുലേഖ പ്രസാദ്, ജെ.അനിത എന്നിവർ സ്വയംസുരക്ഷാ പരിശീലനം നൽകി. നിയമ ബോധവൽക്കരണം, മൊബൈൽ ഫോണിന്റെ ദുരുപയോഗം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം എന്നീ വിഷയങ്ങളിലെ ബോധവൽക്കരണ ക്ലാസുകളും നടന്നു.
ഡോക്ടർ ഒഴിവ്
പൂച്ചാക്കൽ ∙ അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഓപിയിലേക്കു ‌ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 1ന് 10.30ന് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും.
പൂച്ചാക്കൽ ∙ തൈക്കാട്ടുശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഓപിയിലേക്കു ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 1ന് 2ന് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും.
ഓഫിസ് അസിസ്റ്റന്റ് ഒഴിവ്
അമ്പലപ്പുഴ  ∙ കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ ഓഫിസ് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്കു മുഖാമുഖം 31ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.
പ്രോജക്ട് അസിസ്റ്റന്റ്
ആലപ്പുഴ∙ തകഴി പഞ്ചായത്ത് ഓഫിസിലെ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓഗസ്റ്റ് 9നു വൈകിട്ട് 4 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0477 2274253.
അധ്യാപക ഒഴിവ്
ചേർത്തല നെടുമ്പ്രക്കാട് ഗവ. എൽപി സ്‌കൂളിൽ അറബിക് താൽക്കാലിക ഒഴിവ്. അഭിമുഖം നാളെ രാവിലെ 10ന്.
വൈദ്യുതി മുടങ്ങും
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ നെടുമുടി വെസ്റ്റ്, പൂപ്പള്ളി ജംക്‌ഷൻ, പൂപ്പള്ളി സൗത്ത്, വൈദ്യശാല എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com