ADVERTISEMENT

ആലപ്പുഴ∙ ദേശീയപാതയിൽ അരൂരിൽ കണ്ടെയ്നർ ഇടിച്ച് യുവാവ് മരിച്ചു. അരൂർ പഞ്ചായത്ത് പത്താം വാർഡ് കിഴക്കേ തറെയപ്പറമ്പിൽ മണിയുടെ മകൻ രാജേഷ് ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. അരൂരിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രാജേഷ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. താഴെ വീണ മൊബൈൽ ഫോൺ നോക്കുന്നതിനായി റോഡിലേക്ക് നടക്കുന്നതിനിടെ ആയിരുന്നു അപകടം.

English Summary:

Mobile Phone Mishap Leads to Fatal Accident in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com