ADVERTISEMENT

കാലാവസ്ഥ
∙ കോഴിക്കോട്, മലപ്പുറം, വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ , കാസർകോട് ജില്ലകളിൽ മഴയ്ക്ക് സാധ്യത

വൈദ്യുതി മുടക്കം
മുഹമ്മ ∙ പുത്തനമ്പലം ഈസ്റ്റ്, ചന്ദ്രൻവെളി, കായിക്കര, കല്ലാപ്പുറം, സുമതിക്കാട്, പാലയ്ക്കൽ, സംസ്കൃത സ്കൂൾ, കുടിലിക്കവല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

സ്പോട് അഡ്മിഷൻ ഇന്ന്
ചെങ്ങന്നൂർ ∙  ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ എംസിഎ, രണ്ടാം വർഷ ബിടെക് ലാറ്ററൽ എൻട്രി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിൽ ഒഴിവ്‌ പ്രതീക്ഷിക്കുന്ന സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ ഇന്നു 10ന് നടത്തും.വെബ്സൈറ്റ് : www.ceconline.edu. ഫോൺ: 0479 2454125, 8848922404.

കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ ഒഴിവ്
കുട്ടനാട് ∙ രാമങ്കരി പഞ്ചായത്തിൽ കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലിക്ക് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർഥികൾ   13ന് 2.30ന്  അഭിമുഖത്തിൽ പങ്കെടുക്കുക. 0477–2706632.

വനിതാ യോഗ ഇൻസ്ട്രക്ടർ
കുട്ടനാട് ∙ ചമ്പക്കുളം പഞ്ചായത്ത് മങ്കൊമ്പ് ഗവ. ആയുർവേദ ആശുപത്രിയിൽ നടപ്പാക്കുന്ന വനിതകൾക്കുള്ള യോഗ പരിശീലനം പദ്ധതിയിലേക്കു വനിതാ യോഗ ഇൻസ്ട്രക്ടർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.  അപേക്ഷ  10ാംതീയതിക്ക് മുൻപ് മങ്കൊമ്പ് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ എത്തിക്കുക.

മെഡിക്കൽ ക്യാംപ് നാളെ
അമ്പലപ്പുഴ ∙ പുറക്കാട് പഞ്ചായത്തും സർക്കാർ ഹോമിയോ ആശുപത്രിയും ചേർന്നു വയോജനങ്ങൾക്കായി  സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് നാളെ 9 മുതൽ 2 വരെ പുത്തൻനട പകൽവീട്ടിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ ഉദ്ഘാടനം ചെയ്യും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com