ADVERTISEMENT

ഇന്ന് 
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യത.

ഡേറ്റ അനലിസ്റ്റാകാൻ പവർ ബിഐ കോഴ്സ് 
കോട്ടയം ∙ മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ ബെംഗളൂരു ആസ്ഥാനമായ ആക്റ്റിവ് എജ്യുവുമായി ചേർന്ന് പവർ ബിഐ  ട്രെയ്നിങ് ആൻഡ് സർട്ടിഫിക്കേഷൻ കോഴ്സ് നടത്തുന്നു. വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് അവയെ വ്യക്തമായ തീരുമാനങ്ങളെടുക്കാൻ പാകത്തിന് ആകർഷകമായി അവതരിപ്പിക്കാൻ സഹായിക്കുന്ന മൈക്രോസോഫ്റ്റ് പവർ BI, ഇപ്പോൾ വിവിധ കമ്പനികൾ ഡേറ്റ സംബന്ധമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. പൂർണമായി ഓൺലൈനായി നടക്കുന്ന കോഴ്സ് സെപ്റ്റംബർ 23ന് ആരംഭിക്കും. റജിസ്റ്റർ ചെയ്യുന്നതിന് ക്യുആർ കോഡ് സ്കാൻ ചെയ്യാം. വിവരങ്ങൾക്ക് www.manoramahorizon.com സന്ദർശിക്കുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

ഇപിഎഫ് ജനസമ്പർക്ക പരിപാടി 27ന്
ആലപ്പുഴ ∙ ഇപിഎഫ് ഓർഗനൈസേഷൻ നടത്തുന്ന ജനസമ്പർക്ക പരിപാടി 27ന് രാവിലെ 10 മുതൽ ചടയംമുറി സ്മാരക ഹാളിൽ നടത്തും. തൊഴിൽ ഉടമകൾ, തൊഴിലാളികൾ, പെൻഷനേഴ്സ് തുടങ്ങിയവരുടെ സംശയങ്ങളും പരാതികളും പരിഗണിക്കും. ഇപിഎഫ് സംബന്ധമായ അപേക്ഷകൾ do.alappuzha@epfindia.gov.in എന്ന മെയിൽ വഴിയോ, കല്ലുപാലത്തിനു സമീപമുള്ള ജില്ലാ ഓഫിസിലോ 25 ന് മുൻപായി നൽകണം. 9446036213.

അരൂർ– തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
തുറവൂർ ∙ ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ– തുറവൂർ മേഖലയിൽ ഇന്നലെ മുതൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു. ഉയരപ്പാത നിർമാണം നടക്കുന്നതിനു താഴെയുള്ള തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം വേണ്ടവിധം മുന്നറിയിപ്പു നൽകാതെ നിയന്ത്രണം ഏർപ്പെടുത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. മേഖലയിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ഇന്നലെ വൈകിട്ടു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം ഇന്നലെ രാവിലെയാണ് അറിയിപ്പായി വന്നത്. അരൂർ ക്ഷേത്രം കവല മുതൽ അരൂർ ബൈപാസ് വരെയുള്ള ഭാഗങ്ങളിൽ ഇന്റർലോക്ക് ടൈലുകൾ പാകുന്ന ജോലിയാണ് തുടങ്ങിയത്.

ഗതാഗത ക്രമീകരണം ഇങ്ങനെ
∙ ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളത്തേക്കു പോകുന്ന വാഹനങ്ങൾ തുറവൂർ ജംക്‌ഷനിൽ നിന്നു തൈക്കാട്ടുശേരി റോഡിലൂടെ അരൂക്കുറ്റി വഴി അരൂർ ക്ഷേത്രം ജംക്‌ഷനിൽ എത്തി ഇവിടെ നിന്നും ഇടത്തോട്ട് സഞ്ചരിച്ച് അടുത്ത യു ടേൺ വഴി ദേശീയപാതയിലൂടെ എറണാകുളം ഭാഗത്തേക്ക് പോകണം. 
∙ എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ കുണ്ടന്നൂരിൽ നിന്നു തൃപ്പൂണിത്തുറ, പുതിയ കാവ്, ഉദയംപേരൂർ, വൈക്കം തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകണം. 
∙ തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ എംസി റോഡ് വഴി പോകണം. 
∙ ഭാരം കയറ്റിയ വലിയ വാഹനങ്ങൾ, ഒരു കാരണവശാലും എറണാകുളം ഭാഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂർ ഭാഗത്തേക്ക് കടത്തിവിടില്ലെന്നു പൊലീസ് അറിയിച്ചു.

സൗജന്യ മെഡിക്കൽ ക്യാംപ് 22ന്
ഹരിപ്പാട്∙ഹിമാലയൻ യോഗ വിദ്യ മെഡിറ്റേഷൻ ചാരിറ്റബിൾ ട്രസ്റ്റ്, പതജ്ഞലി യോഗ സെന്ററുകൾ, തട്ടാരമ്പലം വിഎസ്എം ഹോസ്പിറ്റൽ എന്നിവ ചേർന്ന് ഹരിപ്പാട്ടെ ഹിമാലയൻ ഓഫിസിൽ 22ന് രാവിലെ 10 മുതൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും.    ജനറൽ മെഡിസിൻ, ഒർത്തോഫീസിക്സ്, സൈക്കോളജി, ഡയറ്റീഷ്യൻ, ഇഎൻടി എന്നീ വിഭാഗത്തിലെ ഡോക്ടർമാർ ക്യാംപിൽ പങ്കെടുക്കും. ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9074993831,7736432905

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com