ADVERTISEMENT

തുറവൂർ∙ ഗതാഗത നിയന്ത്രണം സംബന്ധിച്ച മുന്നറിയിപ്പ് നിർദേശം വൈകിയെത്തിയതോടെ  അരൂർ ക്ഷേത്രം കവല മുതൽ ബൈ‌പാസ് കവല  വരെയുള്ള യാത്ര കുരുക്കിലായി.  ഇന്നലെ വൈകിട്ടു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നുള്ള ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം സംബന്ധിച്ച അറിയിപ്പ്  ഇന്നലെ രാവിലെയാണ്  ഇറങ്ങിയത്.

 ഇതറിയാതെ പോയ വാഹനങ്ങളാണ് ഗതാഗതക്കുരുക്കിലമർന്നത്. പൊലീസിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. എന്നാലും വേണ്ട പ്രയോജനം ലഭിച്ചില്ല.  ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ബൈപാസ് മുതൽ അരൂർ ക്ഷേത്രം കവല വരെയുള്ള റോഡ് തകർന്നു തരിപ്പണമായി.

  ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം അരൂരിൽ സന്ദർശനം നടത്തിയിരുന്നു. തകർന്ന റോഡ് എത്രയും പെട്ടെന്ന് പുനർനിർമിക്കണമെന്ന  കലക്ടറുടെ നിർദേശത്തെ തുടർന്ന് അരൂർ ക്ഷേത്രം കവല മുതൽ ബൈപാസ് വരെയുള്ള ഭാഗത്ത് കോൺക്രീറ്റ് ടൈൽ വിരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.

English Summary:

Confusion reigns in Thuravoor as delayed implementation of traffic regulations for roadwork near Aroor Temple Junction causes significant traffic backups. The District Police Chief intervened after the Collector ordered immediate road repairs, including laying concrete tiles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com