ADVERTISEMENT

അധ്യാപകഒഴിവ്
തകഴി ∙ തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ.യുപി സ്കൂളിലേക്ക് താൽക്കാലിക അധ്യാപക ഒഴിവിൽ  അഭിമുഖം 23ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.

ആലപ്പുഴ ∙ അർത്തുങ്കൽ ഗവ. റീജനൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് ഇംഗ്ലിഷ്, ഫിസിക്‌സ്, സംഗീതം വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 25നു രാവിലെ 11നു ബോട്ട് ജെട്ടിക്കു സമീപം മിനി സിവിൽ സ്റ്റേഷൻ നാലാം നിലയിലെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ.  

കായിക പരിശീലക ഒഴിവ്
ആലപ്പുഴ ∙ അർത്തുങ്കൽ ഗവ. റീജനൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലെ കുട്ടികൾക്കു ഫുട്‌ബോൾ പരിശീലനം നൽകാൻ കായിക പരിശീലകനെ നിയമിക്കുന്നു. സംസ്ഥാന തലത്തിൽ സീനിയർ വിഭാഗത്തിൽ കഴിവു തെളിയിച്ചവർക്കും സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുള്ള കോച്ചുമാർക്കും അപേക്ഷിക്കാം. സ്‌കൂൾ പ്രവൃത്തി സമയത്തിനു ശേഷവും അവധി ദിവസങ്ങളിലും പരിശീലനം നൽകണം. അഭിമുഖം  25ന്  2നു ബോട്ട് ജെട്ടിക്കു സമീപം മിനി സിവിൽ സ്റ്റേഷൻ നാലാം നിലയിലെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ.   

ബോട്ട് ഡ്രൈവർ
ആലപ്പുഴ ∙ തോട്ടപ്പള്ളി, അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷനുകളിലെ ഇന്റർസെപ്റ്റർ/റെസ്ക്യു ബോട്ടിലേക്ക് 4 താൽക്കാലികഡ്രൈവർമാരെ  നിയമിക്കുന്നു. അപേക്ഷ 30നു വൈകിട്ട് 5നു മുൻപ് ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫിസ്, ബസാർ പിഒ, ആലപ്പുഴ - 688012 എന്ന വിലാസത്തിൽ ലഭിക്കണം. ഇ മെയിൽ: dpoalpy.pol@kerala.gov.in.

ഐടിഐ പ്രവേശനം
ആലപ്പുഴ ∙ ചെങ്ങന്നൂർ ഗവ. വനിതാ ഐടിഐയിലെ എൻസിവിടി അംഗീകൃത ഇലക്ട്രോണിക്‌സ് മെക്കാനിക്, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലിഷ്), ഡ്രെസ് മേക്കിങ് ട്രേഡുകളിലെ ഒഴിവുള്ള  സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.   ഫോൺ: 04792457496, 97474 54553.

തയ്യൽ പരിശീലനം 
കലവൂർ ∙ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 6 ദിവസത്തെ നൈറ്റി തയ്യൽ പരിശീലനം തുടങ്ങുന്നു.  ഫോൺ: 83300 11815. 

വാർഷിക യോഗം നാളെ
ചെങ്ങന്നൂർ ∙ തുണ്ടത്തുമല വിശ്വബ്രഹ്മ സമാജത്തിന്റെ വാർഷിക പൊതുയോഗം നാളെ 10ന് സമാജം ഹാളിൽ രക്ഷാധികാരി കെ.ടി.ഹരിഹരൻ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് ആർ.പ്രകാശ് അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com