ADVERTISEMENT

ആലപ്പുഴ ∙ തെളിവെടുപ്പിനു കൊണ്ടുപോകുന്നതിനിടെ മോഷണക്കേസ് പ്രതി പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. തൃശൂർ വാടാനപ്പള്ളി എംഎൽഎ വളവ് തിണ്ടിക്കൽ വീട്ടിൽ ബാദുഷ (33) ആണു രക്ഷപ്പെട്ടത്. ആലപ്പുഴ എസ്ഡി കോളജിന് സമീപം ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ നിർത്തിയപ്പോഴാണ് തൃശൂർ മതിലകം പൊലീസിന്റെ കസ്റ്റഡിയിൽ നിന്നു കൈവിലങ്ങുമായി പ്രതി ഇറങ്ങി ഓടിയത്. 

തൃശൂർ പുതിയകാവ് സെന്ററിനു സമീപത്തെ മലഞ്ചരക്ക് കട കുത്തിത്തുറന്നു 5,89,500 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ തെളിവെടുപ്പിനായി കായംകുളത്തേക്കു കൊണ്ടുപോകുന്നതിനിടെയാണ് പ്രതി കടന്നത്. മോഷ്ടിച്ച സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കായംകുളത്തെ പാർക്കിങ് സ്ഥലത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസും തിരച്ചിൽ തുടങ്ങി.

English Summary:

In a shocking incident, a man accused of theft managed to escape from police custody in Alappuzha, Kerala. The accused, identified as Badusha, from Thrissur, made his escape while being transported for evidence collection.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com