ADVERTISEMENT

എടത്വ∙ ഓട്ടോറിക്ഷ തൊഴിലാളിയായ ചെറുതന രാജേഷിന്റെ ചീരക്കൃഷി ആരു കണ്ടാലും ഒന്നു നോക്കിപ്പോകും; അത്രയ്ക്കു മനോഹരമാണ് കാഴ്ച. വീയപുരം പഞ്ചായത്ത് ഒന്നാം വാർഡിൽ ആറ്റുമാലിൽ അലക്സിന്റെ ഒരേക്കർ പുരയിടം പാട്ടത്തിന് എടുത്താണ് ചീരക്കൃഷി നടത്തുന്നത്. 

 ബ്ലാത്താങ്കര ചീര ( തിരുവനന്തപുരം ബ്ലാത്താങ്കര എന്ന സ്ഥലത്തെ ഒരു കർഷകർ വികസിപ്പിച്ചെടുത്ത ചീര) എന്നറിയപ്പെടുന്ന കടും ചുവന്ന നിറത്തിലുള്ള ചീരയാണ് കൃഷിയിറക്കിയിട്ടുള്ളത്. വിത്ത് പാകി 24 ദിവസം പിന്നിട്ട കൃഷി തികച്ചും ജൈവരീതിയിലാണ്. ഇലകളിൽ പുഴുക്കേട് കണ്ടാൽ വെളുത്തുള്ളിയും കാന്താരിയും അരച്ചെടുത്ത് ലായനി ആക്കി തളിച്ചാണ് കീടങ്ങളെ പ്രതിരോധിക്കുന്നത്. 

  വീര്യം കൂടിയതോ കുറഞ്ഞതോ ആയ വിഷദ്രാവകം കൃഷിക്ക് ഉപയോഗിക്കാത്തതിനാൽ വിളവെടുപ്പിന് മുൻപ് തന്നെ ഒട്ടേറെ ആളുകളാണ് ചീര ആവശ്യപ്പെടുന്നത്. ചെറുതന പഞ്ചായത്ത് രണ്ടാം വാർഡിൽ രാജേഷ് ഭവനിൽ രാജേഷ് ഓട്ടോ തൊഴിലാളി എന്നതിനപ്പുറം കർഷകനുമാണ്. ചെറുതനയിലെ വീടിന് സമീപത്ത് വെണ്ട, പാവൽ, കുക്കുംബർ എന്നിവ കൃഷിയിറക്കാനുള്ള തീവ്രശ്രമത്തിലാണ്. 

 ഓരോ കൃഷി സീസണുകളിലും നേന്ത്രവാഴ, പാവൽ, പയർ, പടവലം, കോവൽ തുടങ്ങിയവയൊക്കെ കൃഷി ചെയ്യാറുണ്ട്. മാത്രമല്ല അഞ്ചേക്കറോളം നെൽക്കൃഷിയും ചെയ്യുന്നു. ചെറുതന മൂന്നാം വാർഡിൽ പ്രവർത്തിച്ചിരുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ വിപണിയിൽ ഏറ്റവും കൂടുതൽ കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്തതും  ഈ യുവകർഷകനാണ്. ചെറുതന പഞ്ചായത്തിലെ മികച്ച കർഷകനായും ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. കാർഷിക വൃത്തിയിൽ വൈവിധ്യമാർന്ന രീതികളിലാണു ഉൽപാദനം നടത്തുന്നത്. ഇതിന്റെ വിത്ത് വ്യാപകമാക്കാനും പദ്ധതിയുണ്ട്.

English Summary:

In Veeyapuram, Kerala, an autorickshaw driver named Rajesh is inspiring his community by cultivating a thriving one-acre field of organic red amaranth known as 'Blathankara Cheera'. He utilizes natural pest control methods, showcasing the potential of sustainable farming practices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com