ADVERTISEMENT

ആലപ്പുഴ ∙ തെങ്ങ് വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഇരമത്തൂർ സൂര്യ ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ മാർട്ട സ്വദേശി അസ്തിക് ബർമൻ (34) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ ചെന്നിത്തല നാലാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനിടെ തെങ്ങ് അടിയിൽ നിന്നും ഇളകി മുഴുവനായി താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അസ്തിക് ബർമനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാന്നാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

English Summary:

A 34-year-old migrant worker from Bengal, Astik Burman, tragically died after a coconut tree he was cutting fell on him in Alappuzha, Kerala. The incident highlights the risks faced by migrant workers and raises concerns about their safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com