ADVERTISEMENT

വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ എക്സ്ചേഞ്ച്, കാരിക്കണ്ടം എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ കാട്ടുകട ഈസ്റ്റ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 1 വരെയും കാട്ടുകട സൗത്ത് ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.

അധ്യാപകർ
ഹരിപ്പാട് ∙ ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ), കൊമേഴ്സ് (സീനിയർ) തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 3ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. 0479 2415200

തിരഞ്ഞെടുപ്പ് നാളെ 
കൃഷ്ണപുരം ∙  കാപ്പിൽ മേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിലെ ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ രാവിലെ 8 മുതൽ 2 വരെ നടക്കും. വൈകിട്ട് 6 ന് ഫലപ്രഖ്യാപനവും നടക്കും.

ഗതാഗതം നിരോധിച്ചു 
കുട്ടനാട് ∙ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കുട്ടനാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിനു കീഴിൽ വരുന്ന പടിപ്പുരയ്ക്കൽ ക്ഷേത്രം– കണ്ടങ്കരി പള്ളി റോഡിൽ (ചമ്പക്കുളം ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ മാറി) പൈപ്പ് കൾവർട്ട് പുനഃസ്ഥാപിക്കുന്ന ജോലി  നടക്കുന്നതിനാൽ 3, 4 തീയതികളിൽ ഈ ഭാഗത്തുകൂടിയുള്ള  ഗതാഗതം നിരോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com