ADVERTISEMENT

ബെംഗളൂരു ∙ ബാനസവാടി– കർമലാരാം പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള ചില ട്രെയിനുകൾ വഴി തിരിച്ചുവിടും. 

∙ കണ്ണൂർ–യശ്വന്തപുര എക്സ്പ്രസ് (16528) ഏപ്രിൽ ഒന്നുമുതൽ 4 വരെ കർമലാരാം, ബയ്യപ്പനഹള്ളി, എസ്എംവിടി, ബാനസവാടി വഴി തിരിച്ചുവിടും. 
∙ യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ് (16527) ഏപ്രിൽ 2 മുതൽ 5 വരെ ബാനസവാടി, എസ്എംവിടി, ബയ്യപ്പനഹള്ളി, കർമലാരാം വഴി തിരിച്ചുവിടും. 
∙ യശ്വന്തപുര–കൊച്ചുവേളി എക്സ്പ്രസ് (12257) ഏപ്രിൽ 2, 4 ദിവസങ്ങളിൽ ബാനസവാടി, എസ്എംവിടി, ബയ്യപ്പനഹള്ളി, കർമലാരാം വഴി തിരിച്ചുവിടും.
∙ കൊച്ചുവേളി–യശ്വന്തപുര എക്സ്പ്രസ് (12258) ഏപ്രിൽ 1, 3 ദിവസങ്ങളിൽ ഹൊസൂർ, കർമലാരാം, ബയ്യപ്പനഹള്ളി, എസ്എംവിടി, ബാനസവാടി വഴി തിരിച്ചുവിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com