ADVERTISEMENT

ബെംഗളൂരു∙ നഗരത്തിലെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങളും വിവിധ വികസന പദ്ധതികളും വിലയിരുത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നഗരപ്രദക്ഷിണം. വിധാൻസൗധയിൽ നിന്നു ബിഎംടിസി ബസിൽ പുറപ്പെട്ട അദ്ദേഹം ഹെബ്ബാൾ മേൽപാലത്തിലെ റാംപുകളുടെ നിർമാണവും ഓൾഡ് മദ്രാസ് റോഡിലെ കുഴിയടപ്പും വിലയിരുത്തി. വീരണപാളയയിലെ സർവീസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർക്കു നിർദേശം നൽകി. നാഗവാരയിലും കെആർ പുരത്തും എത്തിയ അദ്ദേഹം മെട്രോ നിർമാണം വേഗത്തിലാക്കാൻ നിർദേശിച്ചു. ഒടുവിൽ കെആർ പുരത്തു നിന്നു തിരികെ വിധാൻസൗധയിലേക്കു മെട്രോയിൽ മടങ്ങി.

English Summary:

Concerned about Bangalore's infrastructure, Chief Minister Siddaramaiah conducted a comprehensive city tour, utilizing public transport to assess ongoing projects and address pressing concerns. His itinerary included inspections of the Hebbal flyover, Old Madras Road, and Veerannapalai, highlighting his commitment to improving the city's infrastructure and connectivity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com