ADVERTISEMENT

ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് നൈസ് റോഡ് വഴി മൈസൂരുവിലേക്ക് കർണാടക ആർടിസി നോൺ സ്റ്റോപ് ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി ഐടി ജീവനക്കാരുടെ കൂട്ടായ്മ. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ഗതാഗതക്കുരുക്കില്ലാതെ നൈസ് റോഡ് വഴി കെങ്കേരി വരെ എത്താം. ഇവിടെ നിന്ന് ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ വഴി 3 മണിക്കൂർ കൊണ്ട് മൈസൂരുവിലെത്താനാകും. നിലവിൽ മജസ്റ്റിക്, സാറ്റലൈറ്റ് ടെർമിനലുകളിലെത്തിയാണ് ഇവർ മൈസൂരുവിലേക്ക് ബസ് പിടിക്കുന്നത്. സിൽക്ക്ബോർഡ്, മഡിവാള എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിൽപെട്ട് പലപ്പോഴും ഏറെ സമയം നഷ്ടമാകുന്ന സാഹചര്യത്തിലാണ് നൈസ് റോഡ് വഴി സർവീസ് ആരംഭിക്കാൻ സന്മർദം ശക്തമാകുന്നത്.

കഴിഞ്ഞ വർഷം ബിഎംടിസി ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് നൈസ് റോഡ് വഴി നെലമംഗല മേഖലയിലേക്ക് സർവീസ് ആരംഭിച്ചത് വിജയകരമായിരുന്നു.പ്രമുഖ ഐടി കമ്പനികളുടെ പരിശീലന കേന്ദ്രങ്ങൾ അടുത്ത കാലത്ത് മൈസൂരുവിൽ ആരംഭിച്ചതോടെ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് കൂടുതൽ പേർ മൈസൂരുവിലേക്കു യാത്ര ചെയ്യുന്നുണ്ട്.  കർണാടക ആർടിസിയുടെ മൈസൂരുവിലേക്കുള്ള ഇലക്ട്രിക് ബസുകളാണ് മജസ്റ്റിക് കെംപെഗൗഡ ടെർമിനലിൽ നിന്ന് പുറപ്പെടുന്നത്. മറ്റുള്ള എസി, നോൺ എസി സർവീസുകൾ സാറ്റലൈറ്റ് ടെർമിനലിൽ നിന്നാണ് പുറപ്പെടുന്നത്.

English Summary:

Frustrated by long commutes and heavy traffic, IT professionals are urging KSRTC to introduce a direct bus service from Electronic City to Mysore via NICE Road, leveraging the Bengaluru-Mysore Expressway for a faster and smoother travel experience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com