ADVERTISEMENT

ബെംഗളൂരു ∙ മെട്രോ ജ്ഞാനഭാരതി സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ രക്ഷപ്പെടുത്തി. പർപ്പിൾ ലൈനിൽ 17 മിനിറ്റ് നേരം സർവീസ് തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് യുവാവ് രണ്ടാം പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടിയത്.

ഇതു കണ്ട സുരക്ഷാ ജീവനക്കാരി എമർജൻസി ബട്ടൺ അമർത്തി ട്രാക്കിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. ട്രെയിനിനും പാളത്തിനും ഇടയിൽപെട്ട് യുവാവിനെ സുരക്ഷ ജീവനക്കാരുടെ നേതൃത്വത്തിൽ പരുക്കുകളില്ലാതെ പുറത്തെത്തിച്ചു. മൈസൂരു റോഡ്–ചല്ലഘട്ട റീച്ചിൽ നിർത്തിവച്ച ട്രെയിൻ സർവീസ് 2.30ന് ശേഷം പുനരാരംഭിച്ചു.

English Summary:

A man attempting suicide by jumping in front of a Bengaluru Metro train was dramatically rescued by alert security personnel. The incident, which occurred at Jnanabharathi station, caused a temporary disruption on the Purple Line.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com