ADVERTISEMENT

ചെന്നൈ ∙ നഗരത്തിൽ നാളെ ആരംഭിക്കുന്ന എഫ് 4 കാറോട്ട മത്സരം തടയണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത തടസ്സമൊഴിവാക്കാനുള്ള നടപടികളും സംബന്ധിച്ച സർക്കാർ വിശദീകരണം കണക്കിലെടുത്താണ് ഉത്തരവ്. ആശുപത്രികളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും അടക്കം പോകുന്ന സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി.

ഇന്ത്യൻ റേസിങ് ലീഗിന്റെ രണ്ടാം പാദ മത്സരങ്ങളാണ് രാത്രികാല സ്ട്രീറ്റ് റേസായി ഐലൻഡ് ഗ്രൗണ്ടിനു ചുറ്റും പ്രത്യേകം നിർമിച്ച ചെന്നൈ ‍ഫോർമുല റേസിങ് സർക്കീറ്റിൽ നടത്തുന്നത്. 3.5 കിലോമീറ്ററാണ് സർക്കീറ്റിന്റെ നീളം. കഴിഞ്ഞ വർഷം ഡിസംബറിൽ ഇവിടെ കാറോട്ട മത്സരം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

8000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗാലറികളും സർക്കീറ്റിനോട് അനുബന്ധിച്ച് നിർമിച്ചിട്ടുണ്ട്. ട്രാക്കിനു ചുറ്റുമായി സുരക്ഷാവേലികളും സ്ഥാപിച്ചു കഴിഞ്ഞു. ആയുധങ്ങൾ, വളർത്തു മൃഗങ്ങൾ, പുകയില ഉൽപന്നങ്ങൾ തുടങ്ങി പുറത്തുനിന്നുള്ള ഭക്ഷണങ്ങൾക്കടക്കം വേദിയിൽ നിരോധനമുണ്ട്. നാളെയും ഞായറാഴ്ചയും ഐലൻഡ് ഗ്രൗണ്ടിനു ചുറ്റുമുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും പ്രഖ്യാപിച്ചു.

English Summary:

Green Light: F4 Racing Roars into Chennai After Court Approval,Safety First: Madras High Court Clears F4 Race with Traffic Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com