ADVERTISEMENT

ചെന്നൈ ∙ ആർമി എജ്യുക്കേഷൻ കോർപ്സിൽ ഉദ്യോഗസ്ഥനായിരിക്കെ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട ഹരിയാന സ്വദേശി ക്യാപ്റ്റൻ ജഗ്താർ സിങ്ങിന്റെ ഭാര്യ ഉഷാറാണി അടക്കം 297 പേർകൂടി കരസേനയിൽ ഓഫിസർമാരായി. ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 11 മാസത്തെ പരിശീലനം പൂർത്തിയാക്കിയ ഓഫിസർമാർ വിവിധ മേഖലകളിലെ കരസേനാ യൂണിറ്റുകളിൽ ചുമതലയേൽക്കും. വിശിഷ്ടാതിഥിയായ കരസേനാ വൈസ് ചീഫ് ലെഫ്. ജനറൽ എൻ.എസ്.രാജാ സുബ്രമണി പരേഡ് പരിശോധിച്ചു. മികച്ച കെഡറ്റുകൾക്കുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു. സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള 15 പേരും ഒടിഎയിൽ പരിശീലനം പൂർത്തിയാക്കി.

‌ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ കരസേനാ ഓഫിസറായി കമ്മിഷൻ ചെയ്യപ്പെട്ട ജെഫ്രി പി.ജോസിയെ എടുത്തുയർത്തി മാതാപിതാക്കളായ കെ.സാറാമ്മയും ജോസി മാത്യുവും ബന്ധുക്കളും ആഹ്ലാദം പങ്കിടുന്നു. ചിത്രം: ജി.ജയ്‌സൺ
‌ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ കരസേനാ ഓഫിസറായി കമ്മിഷൻ ചെയ്യപ്പെട്ട ജെഫ്രി പി.ജോസിയെ എടുത്തുയർത്തി മാതാപിതാക്കളായ കെ.സാറാമ്മയും ജോസി മാത്യുവും ബന്ധുക്കളും ആഹ്ലാദം പങ്കിടുന്നു. ചിത്രം: ജി.ജയ്‌സൺ

2020ൽ ട്രെയിൻ അപകടത്തിൽ മരിച്ച ഭർത്താവിന്റെ പാത പിന്തുടർന്ന് സൈനിക സേവനം തിരഞ്ഞെടുത്ത ഉഷാറാണി ഇരട്ടക്കുട്ടികളുടെ അമ്മയാണ്. വിവാഹ വാർഷിക ദിനത്തിലായിരുന്നു ഉഷാറാണി ഒടിഎയിൽ പരിശീലനം ആരംഭിച്ചത്. അർജുന പുരസ്കാര ജേതാവും മുൻ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ ദക്ഷിണ റെയിൽവേ കായിക വിഭാഗം ജനറൽ മാനേജർ കെ.സാറാമ്മയുടെയും മുൻ സാഫ് ഗെയിംസ് മെ‍ഡൽ ജേതാവും ജിഎസ്ടി അസിസ്റ്റന്റ് കമ്മിഷണറുമായ ജോസി മാത്യുവിന്റെയും മകൻ ജെഫ്രി പി.ജോസിയും പരിശീലനം പൂർത്തിയാക്കി ഓഫിസർ പദവിയിലെത്തി.

English Summary:

Usharani, wife of late Captain Jagtar Singh, and 297 others were commissioned as officers in the Indian Army at a ceremony held at the Officers Training Academy (OTA) in Chennai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com