ADVERTISEMENT

ചെന്നൈ ∙ ഇന്ധനം നിറയ്ക്കുന്നതിനിടെ വിമാനത്തിൽ നിന്നു പുക ഉയർന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എമിറേറ്റ്സ്. ചൊവ്വാഴ്ച രാത്രി 9.40ന് ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള ഇകെ 547 വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ടാങ്ക് നിറഞ്ഞ് ഇന്ധനം പുറത്തേക്കു വീണതോടെ വാൽഭാഗത്തു നിന്നു പുക ഉയരുകയായിരുന്നു. ഇതോടെ വിമാനത്താവളത്തിൽ ആശങ്ക പടർന്നു. ഗ്രൗണ്ട് സ്റ്റാഫ് പൈലറ്റുമാർക്കു മുന്നറിയിപ്പു നൽകിയതോടെ വിമാനത്തിന്റെ എൻജിനുകൾ അടിയന്തരമായി ഓഫാക്കി. അനിഷ്ട സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഫയർ എൻജിനുകളും വിമാനത്തിന് അടുത്തെത്തി. ഇതിനിടെ യാത്രക്കാരെയും ഒഴിപ്പിച്ചു. തുടർന്നു സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ നിർദേശാനുസരണം മുഴുവൻ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണു വിമാനം ദുബായിലേക്കു പോയത്.

English Summary:

On Tuesday night, an Emirates flight bound for Dubai from Chennai experienced a fuel spill during refueling, resulting in smoke and a temporary airport evacuation. After a thorough safety check, the flight eventually departed for its destination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com