ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം, അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നടി മഞ്ജു വാരിയരെ അഡീഷനൽ സ്പെഷൽ സെഷൻസ് കോടതി ഇന്നു വിസ്തരിക്കും. ഇന്നു ഹാജരാകാൻ നടൻ സിദ്ദീഖ്, നടി ബിന്ദു പണിക്കർ എന്നിവർക്കും കോടതി നോട്ടിസ് നൽകിയിട്ടുണ്ട്. ഗീതു മോഹൻദാസ്, സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ എന്നിവരെ നാളെയും  സംവിധായകൻ ശ്രീകുമാർ മേനോനെ മറ്റന്നാളും വിസ്തരിക്കും. വാനിന്റെ ഉടമയെ ഇന്നലെ കോടതി വിസ്തരിച്ചു. നടിയെ തട്ടിക്കൊണ്ടുപോകുന്നതിനു മുൻപു പ്രതികൾ ഈ വാൻ ഉപയോഗിച്ചിരുന്നു. നടിയെ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് പൾസർ സുനിയടക്കമുള്ള പ്രതികളെ കണ്ട 11 സാക്ഷികളെയും കോടതി ഇന്നലെ വിസ്തരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com