ADVERTISEMENT

പറവൂർ ∙ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടും ചന്തയിൽ തുടർച്ചയായ രണ്ടാംദിനവും ആൾക്കൂട്ടം. മത്സ്യമാർക്കറ്റിലാണ് ഇന്നലെ രാവിലെ മുതൽ ആളുകൾ കൂട്ടംകൂടി നിന്നു മത്സ്യം വാങ്ങിയത്. സാധനങ്ങൾ വാങ്ങാനെത്തുന്നവർ പാലിക്കേണ്ട യാതൊരു നിയന്ത്രണവും ഉണ്ടായില്ല. കോവിഡ്‌ ജാഗ്രതയുടെ ഭാഗമായി വെള്ളിയാഴ്ച പറവൂർ ചന്ത ഒഴിവാക്കിയതായി നഗരസഭാധ്യക്ഷൻ ഡി. രാജ്കുമാർ അറിയിച്ചു.

മുൻകരുതൽ എടുക്കാതിരുന്നതിനെത്തുടർന്നു  ചൊവ്വാഴ്ചയുണ്ടായ വലിയ ജനത്തിരക്കു വിമർശനത്തിനിടയാക്കിയതിനു പിന്നാലെയാണു ഇന്നലെ വീണ്ടും മത്സ്യമാർക്കറ്റിൽ ആൾക്കൂട്ടം ഉണ്ടായത്. സംഭവമറിഞ്ഞു പൊലീസെത്തി ആളുകളെ നിയന്ത്രിച്ചു. 

സർക്കാർ നിർദേശമുണ്ടായിട്ടും ചന്തയിൽ നിയന്ത്രണമില്ലാതെ ആൾക്കൂട്ടമുണ്ടാകുന്നതു തടയാൻ രണ്ടു ദിവസങ്ങളിലും നഗരസഭാധികൃതർക്കു കഴിയാതിരുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. സർക്കാർ നിർദേശങ്ങൾ അനുസരിച്ചേ മത്സ്യ, മാംസ മാർക്കറ്റുകൾ പ്രവർത്തിക്കാവൂ എന്ന നിർദേശം നേരത്തെ നൽകിയതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com