ADVERTISEMENT

‘റണ്ണിങ് എൻജിൻ നിലച്ചു. അഡീഷനൽ എൻജിൻ പ്രവർത്തിപ്പിക്കാൻ നോക്കി. അതു വിജയിക്കാതെ വന്നതോടെ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.’യൂസഫലിയുടെ ഹെലികോപ്റ്റർ പറത്തിയ കോ– പൈലറ്റ് കെ.ബി. ശിവകുമാർ പൊൻകുന്നം ചിറക്കടവിലെ സഹോദരനെ അപകടം ഒഴിവായ സാഹചര്യം അറിയിച്ചത് ഇങ്ങനെയാണ്. എയർഫോഴ്‌സിൽ നിന്നു വിങ് കമാൻഡറായി വിരമിച്ച ശിവകുമാറാണ് ഇറ്റലിയിൽ നിന്ന് ഇതേ ഹെലികോപ്റ്റർ യൂസഫലിക്കായി എത്തിച്ചതും.

co-pilot-shivakumar

ശിവകുമാറും കുമരകം സ്വദേശി അശോക് കുമാറും ആയിരുന്നു യൂസഫലിയുടെ ഹെലികോപ്റ്റർ പറത്തിയത്. അപകടം കഴിഞ്ഞയുടൻ ശിവകുമാർ വീട്ടിലേക്കു വിളിച്ചതായും ‘ഭയപ്പെടേണ്ട’ എന്ന് അറിയിച്ചതായും സഹോദരൻ ശശികുമാർ പറഞ്ഞു. എയർഫോഴ്സിൽനിന്നു വിരമിച്ചതിനു ശേഷം ഡൽഹിയിൽ സ്വകാര്യ ഫ്ലൈറ്റ് കമ്പനിയിൽ ശിവകുമാർ ജോലി ചെയ്തിരുന്നു. വിവിഐപിമാരുടെ ഹെലികോപ്റ്റർ പറത്തലായിരുന്നു പ്രധാന ദൗത്യം. നരേന്ദ്രമോദി, സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ് എന്നിവരുടെ പൈലറ്റായി സേവനം ചെയ്തിട്ടുണ്ട്.

യൂസഫലിയുടെ പൈലറ്റായി സേവനം തുടങ്ങിയതോടെ കൊച്ചിയിലേക്കു താമസം മാറ്റി. ചിറക്കടവ് കോയിപ്പുറത്തു മഠത്തിൽ ഭാസ്‌കരൻ നായരുടെയും ഭവാനിയമ്മയുടെയും മകനാണ്. കുമരകം അട്ടിപ്പീടിക പെരുമ്പള്ളിൽ പരേതനായ തങ്കപ്പൻ നായരുടെയും ലീലാവതിയുടെയും മകനാണ് അശോക് കുമാർ. നേവി ഉദ്യോഗസ്ഥനായിരുന്നു. ഒരു വർഷം മുൻപ് കുടുംബം ആലുവയിലേക്കു താമസം മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com