ADVERTISEMENT

കൊച്ചി ∙ കാലവർഷക്കെടുതികൾ നേരിടാൻ കൊച്ചി നഗരത്തിനായി കേന്ദ്രീകൃത കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) ഇന്റഗ്രേറ്റഡ് കമാൻഡ്, കൺട്രോൾ ആൻഡ് കമ്യൂണിക്കേഷൻ സെന്ററിലാണ് (ഐസി 4) കലക്ടറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയത്.

പൊലീസ്, ദുരന്ത നിവാരണ അതോറിറ്റി, അഗ്നിരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, കോർപറേഷൻ, കൊച്ചി, കണയന്നൂർ താലൂക്ക് ഓഫിസുകൾ എന്നിവയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുകയാണു കൺട്രോൾ റൂമിന്റെ ലക്ഷ്യം.  ഇന്റലിജൻസ് സിറ്റി സർവൈലൻസ് സംവിധാനത്തിന്റെ ഭാഗമായി 141 ഇടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 464 ക്യാമറകൾ, ഗതാഗത നിയന്ത്രണത്തിനായി 21 ജംക്‌ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള 91 ക്യാമറകൾ, നഗരത്തിലെ 3056 തെരുവു വിളക്കുകൾ എന്നിവയുടെ പ്രവർത്തനവും നിരീക്ഷണവും ഐസി4മായി ബന്ധിപ്പിച്ചിട്ടുണ്ട്.

കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ മേയർ എം. അനിൽകുമാർ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, സിഎസ്എംഎൽ സിഇഒ ഷാജി വി. നായർ, സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ, കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽ ഖാദിർ എന്നിവർ വിലയിരുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com