ADVERTISEMENT

കൊച്ചി∙ നർത്തകി മേതിൽ ദേവികയുടെ ‘ദ് ക്രോസ് ഓവർ’ ഡാൻസ് ഡോക്യുമെന്ററിക്കെതിരെ മോഷണക്കുറ്റം ആരോപിച്ച അധ്യാപികക്കെതിരെ ദേവികയുടെ ഹർജിയിൽ മജിസ്ട്രേട്ട് കോടതി കേസെടുത്തു. ദേവികയുടെ ഡാൻസ് ഡോക്യുമെന്ററി താൻ രൂപം നൽകിയ നൃത്തരൂപത്തിന്റെ ആശയം മോഷ്ടിച്ചതാണെന്ന് അധ്യാപികയായ സിൽവി മാക്സി മേന ആരോപിച്ചിരുന്നു. ഇതിനെതിരെയാണു ദേവിക അപകീർത്തി കേസ് ഫയൽ ചെയ്തത്. എതിർകക്ഷിക്കു കോടതി സമൻസ് അയച്ചു.

English Summary:

Kochi Court Takes Action: Methil Devika's Legal Battle Over 'The Cross Over' Documentary Theft Claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com