ADVERTISEMENT

കൊച്ചി∙ വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്നു ശാഖകൾ കൂടി തുറന്നു. പുതിയതായി ആരംഭിച്ച അങ്കമാലി, സേലം, നാഗർകോവിൽ ശാഖകൾ ചൊവ്വാഴ്ച ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. ഇതോടെ ഇന്ത്യയിൽ ലുലു ഫോറെക്സ് ശാഖകളുടെ എണ്ണം 31 ആയി. ആഗോളതലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിൽ 353 ശാഖകളുണ്ട്.

lulu-forex-1

വേൾഡ് ക്ലാസ് സാമ്പത്തിക സേവനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അതിനായി തങ്ങൾ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഗണ്യമായ പങ്കുവഹിക്കാൻ കഴിയുന്നതിലും അതിനുവേണ്ടി കൂടുതൽ നിക്ഷേപം ഉൾപ്പെടെയുള്ളവ സാധ്യമാക്കുന്നതിനും കൂടുതൽ പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേലം, അങ്കമാലി, നാഗർകോവിൽ മേഖലകളിലേക്ക് ലുലു ഫോറെക്സിന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിൽ തങ്ങൾ  സന്തുഷ്ടരാണെന്ന് ലുലു ഫോറെക്‌സ് ഡയറക്ടർ ഷിബു മുഹമ്മദ് പറഞ്ഞു. ശാഖകളുടെ വിപുലീകരണത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികവാർന്ന രീതിയിൽ വിശ്വസനീയമായ സാമ്പത്തിക ഇടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിലുള്ള ഇന്ത്യൻ ധനകാര്യ സ്ഥാപനമാണ് ലുലു ഫോറെക്സ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വിദേശനാണ്യ വിനിമയ രംഗത്ത് ലുലു ഫോറെക്സ് ശക്തമായ സാന്നിധ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് മികവുറ്റ സാമ്പത്തിക സേവനങ്ങൾ നൽകിവരുന്ന ലുലു ഫോറെക്‌സ്, പുതിയ ശാഖകൾ വഴി വിദേശ കറൻസി വിനിമയം, ട്രാവൽ കറൻസി കാർഡുകൾ, മറ്റു മൂല്യവർധിത സേവനങ്ങൾ എന്നിവ ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com