ADVERTISEMENT

കൊച്ചി ∙ 1974 -76 കാലഘട്ടത്തിൽ മഹാരാജാസ് കോളജിൽ പ്രീഡിഗ്രിയ്ക്ക്‌ പഠിച്ച ബയോളജി വിദ്യാർഥികൾ ഒത്തുകൂടി അൻപത് വർഷത്തെ ഓർമകൾ പങ്കുവച്ചു. യോഗത്തിൽ ബോട്ടണി വിഭാഗം മേധാവി ഡോക്ടർ തോമസ് ആന്റണി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോക്ടർ ടി.വി.സുജ സംഗമം ഉദ്ഘാടനം ചെയ്തു. 

ഡോ. എം.എസ്. മുരളി, സിഐസിസി ജയചന്ദ്രൻ, ഡോ. ആർ. കവിത, ഡോ. പാർവ്വതി മേനോൻ, ആശാലത തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർഥിയും ഐഎസ്ആർഒ ഗ്രൂപ്പ്‌ ഡയറക്ടറുമായിരുന്ന ടി.സാബുവിനെയും കേരളമൊട്ടുക്ക് ആയിരക്കണക്കിന് നാട്ടുമാവിൻ തൈകൾ നട്ടു പരിപാലിക്കുന്ന ‘ദി മാംഗോ മാൻ ഓഫ് കേരള’ സഖിൽ തയ്യിൽ രവീന്ദ്രനെയും ആദരിച്ചു.

തുടർന്ന് മഹാരാജാസ് കോളജ് പുതിയ ലൈബ്രറി പരിസരത്ത് വിവിധ ഇനത്തിൽ പെടുന്ന അഞ്ച് മാവിൻ തൈകൾ നട്ട് കൂടുതൽ മധുരവും തണലും ഭാവി വിദ്യാർഥികൾക്ക് നൽകാനുള്ള പദ്ധതിക്കും തുടക്കം കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com