ADVERTISEMENT

ആലുവ∙ കിഴക്കേ കടുങ്ങല്ലൂർ മണിയേലിപ്പടിയിലെ 52–ാം നമ്പർ അങ്കണവാടിയുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. പഴയ കെട്ടിടം പൊളിച്ചു 4 വർഷം കഴിഞ്ഞിട്ടും പുതിയതു പണിതില്ല. നിലവിൽ പ്രവർത്തിക്കുന്ന പഴക്കം ചെന്ന വാടകക്കെട്ടിടത്തിനു വിള്ളൽ ഉള്ളതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുമില്ല. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ അങ്കണവാടി പ്രവർത്തിപ്പിക്കരുതെന്നാണ് ഐസിഡിഎഫ് ഓഫിസറുടെ നിർദേശം. ഇതോടെ രക്ഷിതാക്കളും  ജീവനക്കാരും ആശങ്കയിലായി. അങ്കണവാടിക്കു 2000 രൂപയാണ് സർക്കാർ നൽകുന്ന മാസവാടക. ഈ തുകയ്ക്കു മറ്റൊരു കെട്ടിടം കടുങ്ങല്ലൂരിൽ കിട്ടാനില്ല.

വൈദ്യുതി ചാർജും മറ്റും അങ്കണവാടി ജീവനക്കാർ നിലവിൽ സ്വന്തം കയ്യിൽ നിന്നാണു കൊടുക്കുന്നത്. പുതിയ കെട്ടിടം കണ്ടെത്തി വലിയ വാടക കൊടുക്കേണ്ടി വന്നാൽ ജീവനക്കാർക്ക് അതു കൂടുതൽ ബാധ്യതയാകും. പഴയ അങ്കണവാടി കെട്ടിടം പൊളിച്ച സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു പുതിയതു പണിയുമെന്നു 3 വർഷമായി പദ്ധതി രേഖയിലുണ്ടെന്നു പഞ്ചായത്ത് മുൻ സ്ഥിരസമിതി അധ്യക്ഷൻ ശ്രീകുമാർ മുല്ലേപ്പിള്ളി പറഞ്ഞു. പക്ഷേ, നടപടിയായില്ല. ഇനിയും നീണ്ടുപോയാൽ കുഞ്ഞുങ്ങളുടെ പഠനവും മറ്റും ബുദ്ധിമുട്ടിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com