ADVERTISEMENT

മുളവുകാട്∙ മുതിർന്ന പൗരന്മാർക്കു ബോട്ട്‌യാത്രയൊരുക്കി മുളവുകാട് പഞ്ചായത്ത്. ആഡംബര നൗകയായ ക്ലാസിക് പാരഡൈസിന്റെ മുകൾതട്ടിൽ കളിയുംചിരിയുമായി ഒരുപകൽ അവർ ചെലവഴിച്ചു. കിൻകൊ ജെട്ടിയിൽ നിന്നാരംഭിച്ച യാത്ര വേമ്പനാട് കായലിലൂടെ അഴിമുഖത്തെത്തി. ബോൾഗാട്ടി പാലസിലായിരുന്നു ഉച്ചഭക്ഷണം. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ, ആരോഗ്യസമിതി ചെയർമാൻ നിക്കോളാസ് ഡിക്കോത്ത് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com